ദില്‍ഷയുമായി ഒരു ബന്ധവുമില്ല, ഈ പ്രശ്‌നം ഇതോട് കൂടി അവസാനിപ്പിക്കാം ; അപേക്ഷയുമായി റോബിന്‍ രാധകൃഷ്ണന്‍

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.റോബിന്‍ രാധാകൃഷ്ണനും ദില്‍ഷയും തമ്മിലുള്ള പ്രണയം വലിയ ചർച്ചയായിരുന്നു.

പുറത്ത് വന്നതിന് ശേഷം പെട്ടെന്നൊരു വിവാഹത്തിന് സമ്മതമല്ലെന്നും റോബിനുമായിട്ടുള്ള എല്ലാ ബന്ധവും ഒഴിവാക്കിയതായും ദിൽഷ പറഞ്ഞു.റോബിനെ പറ്റിച്ചില്ലേ എന്നും വിജയിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നുമൊക്കെ ചിലര്‍ ആരോപിച്ചു.സോഷ്യൽ മീഡിയയിലൂടെ ബിഗ്ബോസ് താരം റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലൂടെയാണ് റോബിൻ ആരതി പൊടിയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്. എന്റേത്,അത് ഔദ്യോഗികമാണ് എന്നാണ് ആരതിയ്ക്കു ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് റോബിൻ കുറിച്ചത്.ഇപ്പോഴിതാ വീണ്ടും ദില്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. ഒടുവില്‍ ഇതൊക്കെ ഒന്ന് അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് റോബിന്‍.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന്‍. വളരെ പ്രധാനപ്പെട്ടൊരു മെസേജ് പങ്കുവെക്കാനാണ് ഞാനീ വീഡിയോ ചെയ്യുന്നത്. മാക്‌സിമം എല്ലാവരിലേക്കും ഇത് ഷെയര്‍ ചെയ്യണം’ എന്ന് പറഞ്ഞാണ് റോബിന്‍ സംസാരിച്ച് തുടങ്ങുന്നത്. ‘ദില്‍ഷയും ഞാനും തമ്മില്‍ ബിഗ് ബോസിനകത്ത് നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം ഞങ്ങള്‍ ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോകുന്നില്ല. ഹെല്‍ത്തിയായി അത് ക്ലോസ് ചെയ്തു. പക്ഷേ ഇപ്പോഴും അതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ നടക്കുന്നുണ്ട്. അതൊന്നും ഇനി വേണ്ട. എന്റെയൊരു റിക്വസ്റ്റാണ്. കാരണം ദില്‍ഷ, അവളുടെ ജീവിതവുമായി മുന്നോട്ട് പോയി. ഞാനെന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.രണ്ട് പേര്‍ക്കും കരിയറും ജീവിതവുമൊക്കെ ഉണ്ട്.

അതുകൊണ്ട് ദയവ് ചെയ്ത് സോഷ്യല്‍ മീഡിയ ഫൈറ്റസും കാര്യങ്ങളുമൊന്നും വേണ്ട എന്നുള്ളതാണ് എന്റെയൊരു റിക്വസ്റ്റ്. ഞാന്‍ സൂരജുമായി സംസാരിച്ചു. പ്രശ്‌നങ്ങളെല്ലാം ഞങ്ങള്‍ പരിഹരിച്ചു. അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് ദില്‍ഷയെയോ അവളുടെ കുടുംബത്തെയോ സൂരജിനെ പറ്റിയോ ആരും ഇനി നെഗറ്റിവിറ്റായ കാര്യങ്ങളൊന്നും പറയണ്ട. നമുക്ക് ഈ പ്രശ്‌നം ഇതോട് കൂടി അവസാനിപ്പിക്കണം. ഇത് എല്ലാവരിലേക്കും എത്തിക്കുക. ഒരൊറ്റ ജീവിതമല്ലേ ഉള്ളൂ, അതില്‍ ഉള്ള പ്രശ്‌നങ്ങളൊക്കെ നേരിടുന്നതിനെക്കാളും നല്ലത് ഹാപ്പിയായി ജീവിക്കുകയാണെന്ന് റോബിന്‍ പറയുന്നു.

Scroll to Top