ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ നടൻ നൂബിന്‍ ജോണി വിവാഹിതനാകുന്നു ; വധുവുമായുള്ള വിഡിയോ പങ്കുവെച്ച് താരം !!

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളിക്ക്. ആവേശം നിറയ്ക്കുന്ന നിമിഷങ്ങളിലൂടെയാണ് മീര വാസുദേവ് കേന്ദ്ര കഥാപാത്രമായ സീരിയൽ കടന്നുപോകുന്നത്.കുടുംബ വിളക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് നൂബിന്‍ ജോണി. സുമിത്രയുടെ രണ്ടാമത്തെ മകനായ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നൂബിന്‍ സീരിയലില്‍ അവതരിപ്പിയ്ക്കുന്നത്.മോഡലാകാൻ ആഗ്രഹിച്ച് ഒടുവിൽ അഭിനയ ലോകത്താണ് നൂബിൻ ജോണി എത്തിപ്പെട്ടത്. രണ്ട് സീരിയലുകൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയതാരമാകാനും നൂബിന് കഴിഞ്ഞു.

അമ്മ സുമിത്രയോട് ഏറ്റവും കൂടുതൽ സ്നേഹമുള്ള സ്നേഹനിധിയായ മകനാണ് നൂബിൻ അവതരിപ്പിക്കുന്ന പ്രതീഷ്. അതുകൊണ്ട് തന്നെ നൂബിനോട് കുടുംബപ്രേക്ഷകർക്ക് പ്രത്യേക സ്നേഹമാണ്.ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷ ‌വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് നൂബിൻ ജോണി.നൂബിന്‍ തന്റെ പ്രണയത്തെക്കുറിച്ച് വിവാഹത്തെക്കുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് തന്റെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും താരം പങ്കുവെച്ചു.മാസങ്ങള്‍ക്ക് മുന്‍പേ ഓഗസ്റ്റില്‍ തന്റെ വിവാഹം നടക്കുമെന്ന് നൂബിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വധു ആരാണെന്നോ മുഖം പോലും കാണിക്കുകയോ ചെയ്തിരുന്നില്ല.ഡോക്ടര്‍ ബിന്നി സെബാസ്റ്റ്യനെയാണ് നൂബിന്‍ വിവാഹം കഴിക്കാന്‍ പോകുന്നത്.ഇരുവരും ഒരുമിച്ചുള്ള സംഗീത ആൽബവും പുറത്തിറക്കി. പുതിയ യൂട്യുബ് ചാനലിലൂടെയാണ് ആൽബം ഇറക്കിയിരിക്കുന്നത്.ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഞങ്ങൾ ഒന്നിക്കുന്നു എന്നാണ് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്.നിരവധിപേരാണ് ഇരുവർക്കും ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top