ഞങ്ങൾ കാശ് മുടക്കി നടത്തിയ പരിപാടിയല്ലേ, എൻഗേജ്മെന്റ് ദിനത്തിൽ കൂവിയതിനെ കുറിച്ച് റോബിൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റോബിൻ രാധാകൃഷ്ണന്റെ ഇൻസ്റ്റഗ്രാം വീഡിയോ ആണ്. വിഡിയോയിൽ തനിക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് താരം. റോബിന്റെ വാക്കുകളിലേക്ക്,.എല്ലാവർക്കും നമസ്കാരം, എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു. ആരെങ്കിലും വിഷമിച്ച് ഇരിക്കുന്നവർ ഉണ്ടെകിൽ എല്ലാം ശെരിയാകും.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യണം എന്ന് ആലോചിക്കുകയായിരുന്നു. ഇപ്പോഴാണ് അതിനു സമയം കിട്ടിയത്. ബിഗ് ബോസ് സീസൺ കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. അടുത്ത സീസൺ തുടങ്ങാൻ പോവുകയാണ്. ഇപ്പോഴും എന്നെ ഒരുപാട് ആളുകൾ ഓർത്തിരിക്കുന്നു എന്നതിൽ ഒരുപാട് സന്തോഷമുണ്ട്.

ഒരുപാട് ആളുകളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇവിടെ വരെ എത്തിയിട്ടുള്ളത്. അതുപോലെ എന്നെ വെറുക്കുന്നവരും ഉണ്ട്.നീ മാറണം എന്ന് എല്ലാവരും പറയാറുണ്ട്. ഞാനെന്തിനാണ് മാറുന്നത്.ഒരുപാട് പോസിറ്റീവും നെഗറ്റീവും ഉള്ള ഒരു സാധാരണ വ്യക്തി മാത്രമാണ് ഞാൻ. എനിക്ക് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്. മറ്റൊരാളുടെ പേഴ്സണൽ സ്പേസിൽ കയറി ഇടപെട്ടുകൊണ്ട് സംസാരിക്കാറില്ല. അതുപോലെ എന്റെ സ്പേസ് എനിക്ക് നിങ്ങൾ തരണം. പലർക്കും എൻറെ അലർച്ച പ്രശ്നമായി തോന്നാറുണ്ട്. അത് ശരിയല്ല എന്നും പറയുന്നവരുണ്ട്. പക്ഷേ ഞാൻ എല്ലാ സ്ഥലത്തും പോയി അലറാറില്ല.

ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് എനിക്ക് നന്നായിട്ട് അറിയാം. അന്ന് നടന്നത് എന്റെ വിവാഹനിശ്ചയം അല്ലേ. ഞങ്ങൾ കാശ് മുടക്കി നടത്തുന്ന പരിപാടിയല്ലേ? നിങ്ങൾ മാറാൻ പറഞ്ഞാലും ഞാൻ മാറില്ല. ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട് ആയിരുന്നു. ആരതി എന്റെ പെണ്ണാണ്. വല്ലതും പറഞ്ഞാൽ ഞാൻ മൂക്കാമണ്ട അടിച്ചു പരത്തും എന്ന് പറഞ്ഞിരുന്നു. അതൊരു സ്ലാഗ ആണ്. തിരുവനന്തപുരത്ത് അങ്ങനെ സംസാരിക്കുന്നവർ ഉണ്ട്. നിങ്ങളുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഇല്ലേ, അവരെ എന്തെങ്കിലും പറഞ്ഞാൽ കേട്ട് കൊണ്ട് ഇരിക്കുമോ.ഒരുപാട് പേര് കമ്മെന്റ് സെക്ഷനുമായി എത്തിട്ടുണ്ട്. കമ്മെന്റ് ഇടുകയോ ട്രോളുകയോ ചെയ്തോട്ടെ. എനിക്ക് വേണ്ടി അവർ സമയം കളയുന്നലോ, അതോർക്കുമ്പോൾ സന്തോഷമുണ്ട്.

ഞാൻ മാറില്ല, ഇങ്ങനെ തന്നെയാണ്, അഹങ്കാരി ആണെന്ന് വിചാരിക്കരുത് ഞാൻ ഇങ്ങനെയാണ്.ഫെബ്രുവരി 16 ന് ആയിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയം.അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്.മുന്തിരി കളർ ഡ്രസ്സ്‌ ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.മനോഹരമായ ഡിസൈനർ ലഹങ്കയ്ക്ക് ചേരുന്ന ഹെവി നെക്‌ളസും കമ്മലും വളകളും ആരതി ഇട്ടു.ദി കളർ പാലറ്റ് എന്ന ടീം ആണ് ആരതിയെ ഒരുക്കിയിരിക്കുന്നത്.റോബിനും മുന്തിരി കളർ ജുബ്ബയും പുറത്തൊരു ഔട്ഫിറ്റ് വരുന്ന ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്.

video

Scroll to Top