‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുമോ ?

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.പ്രഖ്യാപിക്കപ്പെട്ട ദിവസം മുതൽ മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ഇപ്പോഴിതാ, ചിത്രത്തിൽ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്നാണ് ചർച്ചകൾ വൈറലാകുന്നത്. ഇന്ത്യന്‍ ഗുസ്തിയെ ലോകപ്രശ്‌സതമാക്കിയ‌ ഫയൽവാനാണ് ഏകദേശം അമ്പതു വർഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗോദ ഭരിച്ച ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. അങ്ങനെയെങ്കിൽ സംഭവം ഗംഭീരമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.


ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ രചിച്ചത് പി.എഫ്. റഫീക്കുമാണ്.ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്ത്, മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ പുറത്തുവന്നിരുന്നു.

Scroll to Top