ലോകേഷ് കനകരാജിന് നന്ദി പറഞ്ഞ് റോബിൻ ;സോഷ്യൽ മീഡിയയിൽ ചർച്ചയായി റോബിന്റെ പോസ്റ്റ്

ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം ആയിരുന്നു റോബിന്റെ വിവാഹ നിച്ഛയം.

ഇപ്പോഴിതാ റോബിൻ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ലോകേഷ് കനകരാജ് സാർ, താങ്ക്യു ’ എന്ന പോസ്റ്റാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. കൈതി, മാസ്റ്റർ, വിക്രം പോലുള്ള ബി​ഗ് ബജറ്റ് സിനിമകൾ സംവിധാനം ചെയ്ത് തെന്നിന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തനായ ലോകേഷ് കനകരാജ്.എന്താണ് കാര്യമെന്ന് റോബിൻ വ്യക്തമാക്കിയിട്ടില്ല.കൈതി 2 വിലേക്കോ, വിജയ് നായകനാകുന്ന ലിയോയിലേ അഭിനയിക്കാൻ റോബിന് അവസരം കിട്ടിയെന്നാണ് ആരാധകർ പറയുന്നത്.

പക്ഷേ, ലിയോ അല്ല എന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റ് കൂടി റോബിൻ പങ്കുവച്ചു. അതോടെ ആരാധകർ കാത്തിരിപ്പിലാണ്.എന്നാൽ റോബിൻ സിനിമ സംവിധാനം ചെയ്യുന്നതിന്റെ ഭാഗമാണ് ഈ നന്ദി പറച്ചിൽ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.നിരവധി പേരാണ് റോബിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.ആരതിയും റോബിന് ആശംസകളറിയിച്ചിട്ടുണ്ട്.

Scroll to Top