സുബി എന്റെ വാട്ട്സ്അപ്പ് നമ്പർ ചോദിച്ചിരുന്നു, എന്ത് സമയം ചോദിക്കാൻ ആയിരിക്കും മെസ്സേജ് അയക്കാൻ പറഞ്ഞത് : ജോത്സ്യൻ ഹരി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ജോത്സ്യൻ ഹരി പത്തനാപുരത്തിന്റെ ഫേസ്ബുക് കുറിപ്പാണ്. കുറിപ്പിൽ കുറിപ്പിൽ മ രണപ്പെട്ട സുബിയെ കുറിച്ചുള്ള ഓർമകൾ ആണ് പങ്കുവെക്കുന്നത്.സുബി എന്റെ വാട്ട്സ്അപ്പ് നമ്പർ ചോദിച്ചിരുന്നു, എന്ത് സമയം ചോദിക്കാൻ ആയിരിക്കും മെസ്സേജ് അയക്കാൻ പറഞ്ഞത് എന്നും ഇദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,

വിശ്വസിക്കാൻ ആകുന്നില്ല ഈ വിയോഗം.ഡിസംബർ മാസത്തിൽ പത്തനാപുരത്ത് ഒരു പ്രോഗ്രാമിന് വന്നപ്പോൾ മുൻ നിരയിൽ ഇരുന്ന എന്നെ കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേര് വിളിച്ചു സംസാരിച്ചത്…. പിന്നീട് ജനുവരി ആദ്യം ഫോൺ വിളിച്ചു… സുബിയുടെ വീടിനെ കുറിച്ചുള്ള കുറെ കാര്യങ്ങൾ സംസാരിച്ചു…. സുബിയുടെ ഇപ്പോളത്തെ പ്രോഗ്രാം തിരക്കുകൾ കഴിയുമ്പോൾ ഞാൻ ഒന്ന് വീട്ടിൽ ചെല്ലണം എന്ന് പറഞ്ഞു….ചെല്ലാം എന്ന് ഉറപ്പും കൊടുത്തു….

പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്സാപ്പ് നമ്പർ തരാമോ ഒരു സംശയം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു.. എന്റെ വാട്സാപ്പിൽ നിന്നും അങ്ങോട്ട്‌ മെസ്സേജ് അയക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു… ആ അയച്ച മെസ്സേജ് ഇപ്പോളും മറുപടിയില്ലാതെ കിടക്കുന്നുണ്ട്.എന്തിനാകും വാട്സാപ്പ് നമ്പർ ചോദിച്ചത്.എന്ത് സമയം ആകും ചോദിക്കാൻ ഇരുന്നത്..മ രണമേ…. വല്ലാതെ പേടിപ്പെടുത്തുന്നു….

Scroll to Top