എന്റേത്, റോബിൻ തന്റെ പ്രണയം ഇൻസ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി അറിയിച്ചു.

സോഷ്യൽ മീഡിയയിലൂടെ ബിഗ്ബോസ് താരം റോബിൻ തൻറെ പ്രണയം വെളിപ്പെടുത്തി. ഇൻസ്റ്റാഗ്രാമിലൂടെയാണ് റോബിൻ ആരതി പൊടിയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചത്. എന്റേത്,അത് ഔദ്യോഗികമാണ് എന്നാണ് ആരതിയ്ക്കു ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് റോബിൻ കുറിച്ചത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇതേപറ്റി സംസാരിച്ചിരുന്നു. എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന വാർത്തകൾ ഒരുപാട് വരുന്നു.പക്ഷെ കഴിഞ്ഞിട്ടില്ല. വിവാഹം ഉറപ്പിച്ചു. ആള് ആരാണെന്നു അറിയണ്ടേ,

ആരതി പൊടി. ഞാൻ ഇത്ര ഉറക്കെ പറയുന്നത് എന്താ എന്ന് ചോദിക്കും. പക്ഷെ ഇത് എന്റെ ലൈഫ് ആണ്. എന്നെ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. കുറച്ച് പേർ ഡീഗ്രേഡ് ചെയ്യാനുമുണ്ട് എന്നും റോബിൻ പറഞ്ഞു.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന മത്സരാർഥിയാണ് റോബിൻ രാധാകൃഷ്ണൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.

റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു.റോബിൻ രാജാവേ നിങ്ങളാണ് വിജയ് എന്ന് എല്ലാവരും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു .ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് റോബിൻ.ദിൽഷ നോ പറഞ്ഞ ശേഷം ഇദ്ദേഹത്തെ തേടി നിരവധി പേരാണ് രംഗത്ത് എത്തിയത്. റോബിനെ വിവാഹം ചെയ്യാൻ താത്പര്യമുള്ള പെൺകുട്ടികൾ ഏറെയാണ്. ഒരു ഇന്റർവ്യൂവിൽ വെച്ച് കണ്ടുമുട്ടിയ പെൺകുട്ടിയാണ് ആരതി പൊടി.റോബിന്റെ വലിയ ഫാൻ ആയിരുന്നു ആരതി. ഇന്റർവ്യൂ എടുക്കാൻ വന്നപ്പോൾ റോബിനെ കണ്ടതും ചോദിക്കാൻ ഉള്ളത് മുഴുവൻ മറന്ന് പോയി. അതിന്റെ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അന്ന് മുതൽ ഇവർ സുഹൃത്തുക്കൾ ആയിരുന്നു.ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാറുണ്ട്.

Scroll to Top