സാരിയിൽ വ്യത്യസ്ത മേക്കോവറുമായി ദുർഗ കൃഷ്ണ ; ഹോട്ടെന്ന് കമന്റുമായി ആരാധകർ !! വിഡിയോ

പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്.ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്.തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരം അടുത്തിടെ ഗ്ലാമർ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ദുർഗ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.

താരത്തിന്റെ വിവാഹവും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഭർത്താവിനൊപ്പം ഇന്റർവ്യൂകളിലും എത്താറുണ്ട്.കഴിഞ്ഞ കുറച്ച് നാളുകൾക്കു മുൻപ് സിനിമയുടെ പാട്ടിലെ താരം അഭിനയിച്ച ലിപ് ലോ ക് സീനുമയായി പല വിമ ർശനങ്ങളും ഏറ്റിരുന്നു. പല രീതിയിലുള്ള കമ്മെന്റുകളും വന്നിരുന്നു.എന്നാൽ അതിനൊക്കെ താരം ചുട്ട മറുപടി നൽകി.നിർമ്മാതാവായ അർജുൻ രവീന്ദ്രനെ നാലു വർഷത്തെ പ്രണയത്തിന് ശേഷം ദുർഗ തന്റെ പാതിയായി സ്വീകരിച്ചതും ഗുരുവായൂരിൽ വച്ച് ഇരുവരും വിവാഹിതരായതും സമൂഹ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞുനിന്നിരുന്നു. ദുർഗ കൃഷ്ണ അഭിനയിച്ച ” കുക്കൂ” എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് അർജുൻ എന്നതും ഏറെ ശ്രദ്ധേയമാണ്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്.ഫോട്ടോഷൂട്ടിന് ഇടയിലുള്ള മേക്കോവർ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.വനിത മാഗസിന് വേണ്ടിയുള്ള കവർ ഫോട്ടോഷൂട്ടിന്റെ മേക്കിങ് വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.വ്യത്യസ്ത സാരിയിൽ അതീവ സുന്ദരിയായാണ് താരം വിഡിയോയിൽ .മേക്കപ്പ് ആർട്ടിസ്റ്റായ വികാസ് വി.കെ.എസാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.ശ്രീകാന്ത് കളരിക്കലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

Scroll to Top