ആരതി ഇപ്പോൾ എന്റെ പെണ്ണാണ്, അവളെ ഉപദ്രവിച്ചാൽ മൂക്കാമണ്ട അ ടിച്ചു കറക്കും : റോബിൻ.

ഫെബ്രുവരി 16 ന് ആയിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയം.അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്.മുന്തിരി കളർ ഡ്രസ്സ്‌ ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.മനോഹരമായ ഡിസൈനർ ലഹങ്കയ്ക്ക് ചേരുന്ന ഹെവി നെക്‌ളസും കമ്മലും വളകളും ആരതി ഇട്ടു.ദി കളർ പാലറ്റ് എന്ന ടീം ആണ് ആരതിയെ ഒരുക്കിയിരിക്കുന്നത്.റോബിനും മുന്തിരി കളർ ജുബ്ബയും പുറത്തൊരു ഔട്ഫിറ്റ് വരുന്ന ഡ്രസ്സ്‌ ആണ് ധരിച്ചിരിക്കുന്നത്.

ഇരുവരും അടിപൊളി ലുക്കിലാണ് തങ്ങളുടെ വിവാഹ നിശ്ചയം ദിവസം എത്തിയത്.എന്നാൽ ഇവരുടെ നിശ്ചയം കഴിഞ്ഞ് ആരതിയെ ഇട്ടിരുന്ന ഡ്രെസ്സിനെ കുറിച്ച് വിവാദങ്ങൾ ആയി. ആരതി 2 ലക്ഷം രൂപ വിളവരുന്ന ഡ്രസ്സ്‌ തന്റെ സ്റ്റാഫുകളെ വെച്ച് 4 ദിവസം കൊണ്ടാണ് തീർത്തത് എന്നാണ് പറഞ്ഞത്. എന്നാൽ മറ്റൊരു ഡിസൈനിംഗ് ബൗട്ടിക്ക് ഇത് തങ്ങളുടെ ഡിസൈൻ കോപ്പി അടിച്ചതാണെന്ന് പറഞ്ഞു വന്നു.അവർക്കെതിരെ ആരതി നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ആരതി. ഈ സമയത്ത് ആരതിയ്ക്ക് പിന്തുണയുമായി എത്തുകയാണ് റോബിൻ.

തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെ,ഒഫീഷ്യലി ‘ആരതി പൊടി’ ഇപ്പോൾ എന്റെ പെണ്ണാണ്.ചുറ്റും നടക്കുന്നതെല്ലാം ഞാൻ ശ്രദ്ധിക്കുന്നു. ഞാനിപ്പോൾ മൗനം പാലിക്കുന്നു. ഇനി ആരെങ്കിലും മനപ്പൂർവം എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ മുക്കാംമണ്ട അടിച്ചു ഞാൻ കറക്കും. ഞാൻ അത് ചെയ്തിരിക്കും. അതിനാൽ ജാഗ്രത പാലിക്കുക. ഇതൊരു മുന്നറിയിപ്പായി കരുതുക. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.

വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.

നിരവധി അവാർഡുകളും റോബിൻ ലഭിച്ചു.കഴിഞ്ഞ ദിവസം മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം റോബിന് ലഭിച്ചു.എന്നാൽ റോബിന് അവാർഡ് ലഭിച്ചതിലും സന്തോഷമാണ് ആരാധകർക്ക് കഴിഞ്ഞ ദിവസാം റോബിൻ പറഞ്ഞ വാക്കുകളിൽ നിന്ന് ലഭിച്ചത്.താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അവാർഡ് വേദിയിൽ റോബിൻ.കൂടാതെ ആരതി പൊടി യാകും നായികയെന്നും റോബിൻ പറഞ്ഞു

Scroll to Top