അന്നും ചെക്കൻ പൊളിയാ ;ഉണ്ണിമുകുന്ദന്റെ ചിത്രത്തിന് കമന്റുമായി ആരാധകര്‍ !!

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും.2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.താരത്തിന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട ചിത്രം പോസ്റ്റ് ചെയ്യുന്നു’, എന്നാണ് ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്. എന്നും എന്തൊരു cute look, പണ്ടും ആള് ഒരു പുലി ആയിരുന്നു അല്ലേ’,എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Scroll to Top