ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിരുന്ന താരമാണ് റോബിൻ.വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സ്വീകരണമായിരുന്നു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ലഭിച്ചത്.

എയർപോർട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത് .റോബിനെ വാരിപ്പുണർന്നു ആരാധകർ സന്തോഷം പ്രകടിപ്പിച്ചു.എന്നാൽ ആരാധകരെ കണ്ട് കൈവീശിയും തൊഴുത്ത് റോബിൻ സന്തോഷം പ്രകടിപ്പിച്ചു.ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും റോബിൻ തിരക്കിലാണ്. ഉദ്ഘാടനങ്ങളും പുതിയ സിനിമകളുടെ ചർച്ചകളുമൊക്കെയായി റോബിൻ്റെ ഓട്ടം തുടരുന്നു.നിരവധി അവാർഡുകളും റോബിൻ ലഭിച്ചു.കഴിഞ്ഞ ദിവസം മികച്ച റിയാലിറ്റി ഷോ എന്റര്ടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം റോബിന് ലഭിച്ചു.

ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയ്ക്കും എതിരെയുള്ള വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ ശാലു പേയാട് മം ആയാണ് പ്രശ്നങ്ങൾ മുഴുവൻ. പരസ്പരം തെളിവുകൾ ഉണ്ടെന്നും പറയുകയും ഇന്റർവ്യുകളിലും മറ്റും ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു ഷാലു പേയാട്.ആ വീഡിയോകൾ എല്ലാം തന്നെ വൈറൽ ആണ്. ഈ സാഹചര്യത്തിൽ ആരതി പൊടി ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.കൊച്ചി പോലീസ് കമ്മീഷ്ണറിൽ ഷാലു പേയാടിനെതിരെ പരാതി നൽകിയിരിക്കുകയാണ് ആരതി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശാലുവിനെതിരെ കേ സ് കൊടുത്തിരിക്കുന്ന കാര്യം ആരതി അറിയിച്ചിരിക്കുന്നത്.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റോബിൻ പോസ്റ്റ് ചെയ്ത വീഡിയോ ആണ്. ശ്രീലങ്കയിൽ പോയപ്പോൾ ഉള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.അവിടെ എയർപോർട്ടിൽ റോബിനെ സ്വീകരിക്കാൻ അവിടുത്തെ സ്റ്റാഫുകൾ നിൽക്കുന്നതും ശ്രീലങ്കയിലെ പല സ്ഥലങ്ങളിൽ നിന്നുമുള്ള വീഡിയോ പങ്കുവെച്ചു. തന്റെ പുതിയ സിനിമയ്ക്കുള്ള ലൊക്കേഷൻ കാണാൻ പോയതാണ് എന്നാണ് റിപ്പോർട്ടുകൾ. രാവണയുദ്ധം എന്ന സിനിമയുടെ ഷൂട്ടിങ് അവിടെ ആയിരിക്കുമെന്ന് താരം പറഞ്ഞിരുന്നു.

video