റോബിന്റെ സിനിമയിൽ ദിൽഷയും കാണുമോ? റോബിന്റെ മറുപടി !!വിഡിയോ

ബിഗ്ബോസ് വിന്നർ ആരാണെന്ന് അറിയാൻ ഇനി ഒരാഴ്ച്ച കൂടെ മാത്രം. ദിൽഷ, ധന്യ, റിയാസ്, ലക്ഷ്മി പ്രിയ, സൂരജ് എന്നിവരാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. എല്ലാവരും തന്നെ മികച്ച പ്രതികരണം ആണ് കാഴ്ച്ച വെക്കുന്നത്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന താരമാണ് ഡോക്ടർ റോബിൻ വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം താരത്തിന് ലഭിക്കുന്ന സ്നേഹവും വരവേൽപ്പും പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ്.

അതിനൊക്കെ അപ്പുറം താരം സിനിമയിലേക്ക് ചുവട് വെക്കുന്നു എന്ന കാര്യം ഇന്ന് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. മോഹൻലാൽ തന്നെയാണ് ഇത് പുറത്ത് വിട്ടത്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ കാണാൻ പോകുന്ന റോബിന്റെ വീഡിയോ ആണ്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള റോബിന്റെ വീഡിയോ ആണ് വൈറൽ. ബിഗ്ബോസ് വീട്ടിലേക്ക് ദിൽഷയെ കാണാൻ പോകുന്നു. ദിൽഷ ജയിക്കണം എന്നാണ് ആഗ്രഹം. ദിൽഷ ഫസ്റ്റ് ലേഡി വിന്നർ ആകുന്നത് കാണാൻ ആഗ്രഹമുണ്ട്.

പുറത്തിറങ്ങിയ ശേഷം പുള്ളിക്കാരിയുടെ തീരുമാനം നോക്കിയിട്ട് വിവാഹത്തെ കുറിച്ച് മുന്നോട്ട് പോകും. ദിൽഷയുടെ തീരുമാനത്തെ ഞാൻ വാല്യൂ ചെയുന്നു. ഫ്രണ്ട് ആയിട്ട് ആണെങ്കിൽ അങ്ങനെ ആയിരിക്കും. അതുപോലെ തന്നെ വിന്നർ ആകുന്നതിലോ ട്രോഫി വാങ്ങിക്കുന്നതിലോ അല്ല പ്രാധാന്യം ഞാൻ എന്ത് ആഗ്രഹിച്ചോ അതെനിക്ക് കിട്ടി. ഇത്രയും പേരുടെ ഇഷ്ടം പിന്നെ സിനിമയിലേക്കുള്ള വഴി, അത് രണ്ടും എനിക്ക് കിട്ടി എന്നും റോബിൻ മാധ്യമങ്ങളോട് പറഞ്ഞു.റോബിന്റെ സിനിമയിൽ ദിൽഷയും കാണുമോ എന്ന ചോദ്യത്തിന് അത് പ്രൊഡ്യൂസറും ഡിറക്ടറും തീരുമാനിക്കും എന്നാണ് റോബിൻ ചോദിക്കുന്നത് .

Scroll to Top