വിമാന യാത്രയിൽ രോഗിയെ രക്ഷിച്ച് നീരജ; ഭാര്യയെ ഓർത്തുളള അഭിമാന നിമിഷം പങ്കുവെച്ച് റോൺസൺ

വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങിയ താരമാണ് റോണ്‍സന്‍.ബാലതാരമായി മലയാള സിനിമയില്‍ലും മിനിസ്‌ക്രീനിലും കടന്നുവന്ന നീരജ ആണ് താരത്തിന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത്.2020 ഫെബ്രുവരി 2 നായിരുന്നു ഇവരുടെ വിവാഹം.ഇരു മതത്തില്‍ പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. മലയാളത്തിനു പുറമേ നിരവധി തെലുങ്കു സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് താരം കൂടുതൽ മലയാളികൾക്ക് സുപരിചിതനായത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് 92-ാമത്തെ എപ്പിസോഡിൽ ആയിരുന്നു താരത്തിന്റെ ബി​ഗ് ബോസ് പടിയിറക്കം.

ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ അഭിനയ ജീവിതത്തിലേക്ക് തിരികെ പോയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ റോൺസൺ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. റോൺസണെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നീരജയും. നീരിജയുമായി ബന്ധപ്പെട്ടാണ് നടന്റെ പോസ്റ്റ്. ഒരു വിദേശ യാത്രയ്ക്കിടെ ഫ്ലൈറ്റിൽ എമർജൻസി സിറ്റുവേഷൻ വന്നെന്നും സമയോചിതമായി ഇടപെട്ട് ആ രോഗിയുടെ ജീവൻ നീരജ രക്ഷിച്ചെന്നും റോൺസൺ പറയുന്നു. ഫ്ലൈറ്റിൽ വച്ചുള്ള ഈ സംഭവത്തിന്റെ വീഡിയോയും നടൻ പങ്കുവച്ചു. ജൂലൈ രണ്ടിനാണ് സംഭവം നടന്നത്.

“ഒരു കഥ സൊല്ലട്ടുമാ. ഞാനും ഭാ​ര്യയും വിദേശത്തേക്ക് പോയി തിരികെ വരുമ്പോൾ ഫ്ലൈറ്റിൽ ഇരുന്ന ഒരാൾക്ക് പെട്ടെന്ന് സുഖമില്ലാതായി. എമർജൻസി സിറ്റുവേഷനെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. ഫ്ലൈറ്റിൽ ഡോക്ടേഴ്സ് ആരെങ്കിലും ഉണ്ടോ? എന്നും ചോദിച്ചു. അതുകേട്ട പാതി അവൾ രോഗിയുടെ അടുത്തേക്ക് ഓടി. ആ ക്രിട്ടിക്കൽ സിറ്റുവേഷൻ സ്മൂത്തായി കൈകാര്യം ചെയ്ത് രോഗിയെ രക്ഷിച്ചു. ഞാനെപ്പോഴും എന്റെ ഭാര്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു. ഷി ഈസ് ഡോക്ടർ നീരജ. ഇന്ന് അവളുടെ പുറന്തനാൾ. ജൂലൈ 2. നിങ്ങൾക്കെല്ലാവർക്കും അറിയും, ജൂലൈ 1 ഡോക്ടേഴ്സ് ഡേയാണെന്ന്. ജൂലൈ 2ന് അവളും ജനിച്ചു. അവൾ ഡോക്ടറാവാൻ വേണ്ടി ജനിച്ചവൾ. പലപ്പോഴും ഡോക്ടർമാർ മാലാഖമാരാണ്”, എന്നാണ് റോൺസൺ വീഡിയോയിൽ പറഞ്ഞത്.

Scroll to Top