‘എൻ ഫ്രണ്ടപ്പോലെ യാര് മച്ചാ’; റിയാസിന് സമ്മാനവുമായി റോൺസൺ !! വിഡിയോ

വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങിയ താരമാണ് റോണ്‍സന്‍.ബാലതാരമായി മലയാള സിനിമയില്‍ലും മിനിസ്‌ക്രീനിലും കടന്നുവന്ന നീരജ ആണ് താരത്തിന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത്.2020 ഫെബ്രുവരി 2 നായിരുന്നു ഇവരുടെ വിവാഹം.ഇരു മതത്തില്‍ പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. മലയാളത്തിനു പുറമേ നിരവധി തെലുങ്കു സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.താരത്തിന്റെ ബിഗ്ബോസിലെ പ്രകടനം കൂടുതൽ ആരാധകരെ നേടിയെടുത്തു. ഷോയിൽ 95 ദിവസം നിന്നതിനു ശേഷമാണ് പുറത്ത് വന്നത്.

നവീനും റോൺസണും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. നവീനിന്റെ പുറത്താക്കലിന് ശേഷമാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ നവീനും റിയാസും എത്തിയത്. അതോടെ അവരും അടുത്ത സുഹൃത്തുക്കൾ ആയി. ബിഗ് ബോസ് വീട്ടിൽ പലപ്പോഴും നിലപാടില്ലാത്ത സേഫ് ഗെയിം കളിക്കുന്നു എന്ന് വിമർശനങ്ങൾ വന്നിരുന്നുഷോയില്‍ നിന്ന് പുറത്ത് വന്ന ശേഷം സ്വര്‍ണത്തിന്റെ ഒരു ബേസിലേറ്റും റിയാസിന് സമ്മാനിച്ചിരുന്നു റോണ്‍സണ്‍. ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഒന്നാംസ്ഥാനം നേടിയത് ദില്‍ഷയാണ്. രണ്ടാം സ്ഥാനം റിയാസിനും ലഭിച്ചു.

ബിഗ് ബോസ് വീട്ടിലെ സൗഹൃദം എപ്പോഴും ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ റിയാസിനെ കാണാൻ എത്തിയ റോൺസന്റെ വീഡിയോ ആണ് ആരാധകരെ ആവേശത്തിലാക്കുന്നത്. റോൺസൺ കേക്കുമായാണ് റിയാസിനെ കാണാനെത്തിയത്. എൻ ‘ഫ്രണ്ടപ്പോലെ യാറ് മച്ചാ..’ എന്ന പാട്ടാണ് പങ്കുവച്ച റീൽ വീഡിയോക്ക് റോൺസൺ നൽകിയിരിക്കുന്നത്.

Scroll to Top