‘പാറമേക്കാവ് പത്മനാഭന് വിട’; ഗജവീരന് പ്രണാമം അർപ്പിച്ച് സുരേഷ് ഗോപി

ഒന്നരപതിറ്റാണ്ടായി തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരന്‍ പാറമേക്കാവ് പത്മനാഭന് വിട വാങ്ങി.അറുപത് വയസ്സുള്ള ആന കഴിഞ്ഞ ഒരാഴ്ചയായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന് തുടര്‍ ചികത്സയും മറ്റും ലഭ്യമാക്കി വരുന്നതിനിടെ രാത്രി 9.30 ഓടെയാണ് അ ന്ത്യം. പത്മനാഭന് പ്രണാമം അർപ്പിച്ച് സുരേഷ് ഗോപി. പൂരനഗരിയുടെ കൊമ്പന് വിട, പാറമേക്കാവ് പത്മനാഭന് ഒരായിരം പ്രണാമങ്ങൾ എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.

Scroll to Top