തനിക്കും ഭാര്യയ്ക്കും പെൺകുഞ്ഞ് ജനിച്ച വിവരം അറിയിച്ച് റോഷൻ ബഷീർ.

നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം ദൃശ്യം സിനിമയിലൂടെ ശ്രദ്ധനേടിയത്. വിജയ്‍യുടെ ഭൈരവ എന്ന ചിത്രത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.താരത്തിന്റെ വിവാഹം 2020 ഓഗസ്റ്റ് അഞ്ചിനായിരുന്നു.ഫർസാന ആയിരുന്നു വധു.എൽഎൽബി പൂർത്തിയായ ഫർസാന മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ്. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന് റോഷൻ പറഞ്ഞു.

തന്റെ സഹോദരിക്ക് ഫർസാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് റോഷൻ. തന്റെ ഫോട്ടോസിനും എല്ലാം തന്നെ നിരവധി ലൈക്കും കമ്മെന്റുകളും ഏറെയാണ്. ഭാര്യ അഡ്വക്കെറ്റ് ആയതുമെല്ലാം പോസ്റ്റ്‌ ചെയ്തിരുന്നു.

ഇപ്പോഴിതാ തനിക്കും ഭാര്യ ഫർസാനയ്ക്കും ആദ്യത്തെ കൺമണിയായി മകൾ പിറന്ന സന്തോഷം പങ്കുവക്കുകയാണ് താരം.അയാത് എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്.നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

Scroll to Top