കുഞ്ഞു വയറുമായി ചുവടുവെച്ച് മൃദുല വിജയ്; മൃദുലയെ ട്രോളി വിഡിയോ പങ്കുവെച്ച് യുവ !!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് മൃദുലയും പാര്‍വതിയും. ചേച്ചിക്ക് പിന്നാലെയായാണ് അനിയത്തിയും അഭിനയരംഗത്തേക്കെത്തിയത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത കൃഷ്ണതുളസി എന്ന സീരിയ ലിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് അരങ്ങേറിയത്.പിന്നീട് സീരിയലിൽ സജീവമായ താരം ഇപ്പോൾ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ ഉള്ള എല്ലാ വിശേഷങ്ങളും താരദമ്പതികൾ ആരാധകർക്കായി സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്. നടി മീര വാസുദേവ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പരയായ കുടുംബ വിളക്കിൽ മീരയുടെ മകളായിട്ടായിരുന്നു പാർവതിയുടെ ആദ്യ സീരിയൽ എൻട്രിയും.

ഈ പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു പാര്‍വതിയും അരുണും പ്രണയത്തിലായതും വിവാഹിതരായതും. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് റീൽ ആയ സിദ് ശ്രീറാമിന്റെ കമോൺ കമോൺ കാലാവതി എന്ന റീലും ആയാണ് മൃദുല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുവപ്പ് സാരിയിൽ മുല്ലപ്പു ഒക്കെ ചുടി തനിനാടൻ ലുക്കിലാണ് മൃദുല ചുവട് വെച്ചിരിക്കുന്നത്. അധികം ശരീരം അനക്കാതെ ആണ് നൃത്തം ചെയ്തിരിക്കുന്നത്.

ഊണ് കഴിഞ്ഞാൽ ഒരു ഡാൻസ് നിർബന്ധമാ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയ്ക്ക് ഇതിനോടകം തന്നെ ആരാധകർ ഏറെയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് മൃദുലയ്ക്ക് ആശംസകളുമായി എത്തിയിട്ടുള്ളത്. കുഞ്ഞിന്റെ വരവിനെ ക്കുറിച്ച് അറിഞ്ഞതിനു പിന്നാലെ സീരിയൽ നിന്നും മൃദുല ഇടവേള എടുക്കുകയായിരുന്നു. നാലാം മാസം ആണ് ഇപ്പോൾ താരത്തിന്. സഹോദരിക്ക് കുഞ്ഞു ഉണ്ടായതും, തനിക്ക് ഭക്ഷണത്തോടുള്ള വിരക്തിയും ഒക്കെ കാണിച്ച് നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ സജീവമായത്. എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Scroll to Top