സ്വര്‍ഗത്തില്‍ ഇരുന്ന് എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടെന്ന് അമ്മയ്ക്കറിയാം : സബിറ്റ ജോർജ്.

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സബിറ്റ ജോർജ്ജ്. പരമ്പരയിൽ ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ.

പത്ത് വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മ രിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സബിറ്റയുടെ ഇൻസ്റ്റാഗ്രാം കുറിപ്പാണ്. മകന്റെ പതിനേഴാം പിറന്നാളിൽ മകനെ കുറിച്ച് ഓർക്കുകയാണ് താരം.

ഇൻസ്റ്റാഗ്രാമിൽ മകന്റെ ചിത്രം പങ്കുവെച്ച് സബിറ്റ എഴുതിയത് ഇങ്ങനെ,‘ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അവന് പതിനേഴ് വയസ് തികഞ്ഞേനെ. സ്വര്‍ഗത്തില്‍ ഇരുന്ന് എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവുമെല്ലാം കാണുന്നുണ്ടെന്ന് അമ്മയ്ക്കറിയാം. പിറന്നാളാശംസകള്‍ മാക്‌സി. ഒരുപാട് മിസ് ചെയ്യുന്നു’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സബിറ്റ കുറിച്ചത്. നിരവധി പേരാണ് പ്രാർത്ഥനകളുമായി എത്തിയത്.

Scroll to Top