ഉറക്കത്തിലും ഉപ്പയുടെ ശബ്ദം തിരിച്ചറിഞ്ഞ് ആയിശു ; കണ്ണു നിറയ്ക്കും അയിഷക്കുട്ടിയുടെ സ്നേഹപ്രകടനം; വിഡിയോ

കുടുംബങ്ങളെ വേർപിരിയുന്ന വേദന കൂടുതൽ അനുഭവിക്കുന്നത് പ്രവാസികളാണ്.നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാകും പലര്‍ക്കും സ്വന്തം കുഞ്ഞുങ്ങളെപ്പോലും ഒന്നു നേരിട്ട് കാണാനാകുക. അത്തരത്തിലുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ദുബായിൽ ജോലി ചെയ്യുന്ന യൂസുഫ് കാരക്കാട് എന്ന യുവാവും മകൾ മൂന്ന് വയസ്സുകാരി അയിഷയും തമ്മിലുള്ള വികാര നിർഭരമായൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഉറങ്ങുന്ന കുഞ്ഞിനരികിലെത്തി ‘ആയിശൂന്റെ ഉപ്പ വന്നു ആയിശൂ’ എന്നു വിളിച്ചുണർത്തുകയാണ് ഉപ്പ.നാല് മാസത്തിന് ശേഷമാണ് അയിഷയും ഉപ്പയും തമ്മിൽ കാണുന്നത്.ആ ഉറക്കത്തിലും ഉപ്പയുടെ ശബ്ദം തിരിച്ചറിഞ്ഞ കുഞ്ഞ് ചാടി എഴുന്നേറ്റ് ഉപ്പയെ ഇറുകെ പുണരുകയാണ്.പട്ടാമ്പി കാരക്കാട് സ്വദേശിയായ യൂസുഫ് ദുബായിൽ മ്യുസിഷനായി ജോലി ചെയ്യുകയാണ്.

‘അവളുടെ സ്നേഹം അത് പറഞ്ഞാൽ തീരുല്ല. പ്രവാസം അത് ഒരു ഒറ്റപെടലാണ് എന്നെന്റെ കുട്ടിക്ക് മനസ്സിലായി, ഞാൻ ദുബായ് പോകും എന്ന് പറഞ്ഞാൽ അവൾ കരയും’ യൂസുഫ് വിങ്ങലോടെ പറയുന്നു.പ്രവാസികളായ നിരവധിപ്പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായെത്തുന്നത്.

Scroll to Top