നിനക്ക് ഇതിന്റെ കുറവുണ്ട്, അർഹനാണ്, ബ്ലസ്‌ലിയ്ക്ക്‌ ബിഗ്ബോസ് ട്രോഫി സമ്മാനമായി നൽകി സാബുമോൻ.

ബിഗ്ബോസ് സീസൺ ഫോറിലെ പ്രേക്ഷക പ്രീതി നേടിയ മത്സരാർഥികളിൽ ഒന്നായിരുന്നു ബ്ലസ്‌ലി. അദ്ദേഹത്തിന്റെ അവിടുത്തെ പ്രകടനം നിരവധി ആരാധകരെയാണ് നേടിയത്. ഫൈനൽ ഫൈവിൽ വിജയിച്ച് ഗ്രാൻഡ് ഫിനാലയിൽ ഫൈനൽ ടുവിൽ ദിൽഷയോട് ഒപ്പം ലാലേട്ടന്റെ കൂടെ സ്റ്റേജിൽ ഉണ്ടായിരുന്നത് ബ്ലസ്‌ലിയാണ്. അദ്ദേഹത്തിന്റെ വ്യൂ ഓഫ് പോയിന്റ് വേറെ ലെവൽ ആണ്. ദിൽഷയെ ഇഷ്ടം ആണെന്നും ബിഗ്ബോസ് കഴിഞ്ഞ് വീട്ടുകാരോടൊപ്പം പെണ്ണ് ചോദിക്കാൻ വരുമെന്നും ബ്ലാസ്‌ലി പറഞ്ഞിരുന്നു. ഷോയിൽ വിന്നർ ആകാൻ സാധ്യത ഉണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു.

ഷോ കഴിഞ്ഞ് ഇറങ്ങിയ ശേഷവും താരത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സാബുമോന്റെ ഫേസ്ബുക് പോസ്റ്റാണ്. ബിഗ്ബോസ് ഫസ്റ്റ് സീസണിലെ വിന്നർ ആയിരുന്നു സാബുമോൻ.ഒരു സര്‍പ്രൈസുമായിട്ടാണ് സാബുമോന്‍ എത്തിയത്. ലൈവില്‍ എത്തി ബ്ലെസി തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. നിനക്ക് ചെറിയൊരു സാധനത്തിന്റെ കുറവുണ്ടെന്ന് പറഞ്ഞ സാബു കൈയില്‍ ഒളിപ്പിച്ചുവെച്ച ബിഗ്‌ബോസ് വിന്നറിന് കൊടുത്ത ട്രോഫി ബ്ലെസ്ലിക്ക് സമ്മാനിച്ചു. ഇത് ചുമ്മാതെ കാണിക്കാന്‍ കൊണ്ടുവന്നതാണോ അതോ തരാനാണോ എന്ന് ബ്ലെസ്ലി വീണ്ടും ചോദിച്ചു.

നിനക്ക് ഇതിന്റെ കുറവുണ്ടായിരുന്നു എന്നായിരുന്നു സാബുമോന്‍ മറുപടി പറഞ്ഞത്. നിനക്കും ഇതിന് യോഗ്യത ഉണ്ടെന്നും സാബു സൂചിപ്പിച്ചു. എന്നാല്‍ ബ്ലസിക്ക് സാബു സമ്മാനിച്ചത് തനിക്ക് ലഭിച്ച കപ്പ് അല്ലെന്നാണ് വിവരം.ഈ വിവരം ബ്ലസ്‌ലി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്.,ട്രോഫിയ്ക്കു ഒപ്പം നിൽക്കുന്ന ഫോട്ടോയ്ക്ക് ഒപ്പമാണ് കുറിച്ചത്.ഇങ്ങനെ,ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇങ്ങനെ പ്രതീക്ഷിച്ചില്ല ഈ വിന്നർ പട്ടം നിങ്ങൾക്ക് ജനങ്ങൾ തന്നതാണ്. ഞാൻ രണ്ടാമനും. അതുകൊണ്ട് ഇതിനെ ബിഗ്ബോസ് ട്രോഫി ആയി കാണാതെ നിങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിന്റെയും പ്രതീകമായാണ് ഞാൻ ഇത് കൈയില്‌ വെച്ചത്.
ഒരുപാട് ഇഷ്ടം

FACEBOOK POST

Scroll to Top