രണ്ട് വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്ന് ഒന്നിച്ച് ഞങ്ങളുടെ ജീവിത യാത്ര ആരംഭിച്ചത് ; അഞ്ജലി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ അന്‍പതാം പിറന്നാളിനു പുറത്തിറിക്കുന്ന സച്ചിൻ @ 50 എന്ന പുസ്തകത്തിൽ ഭാര്യ ഡോ. അഞ്ജലി തെൻ‍ഡുൽക്കർ പങ്കുവെച്ച ഓർമകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സച്ചിനുമായുള്ള ജീവിത യാത്ര തങ്ങളുടെ സാമ്യതകളുടെയും വ്യത്യസ്തതകളുടെയും ആഘോഷമാണെന്ന് ഭാര്യ അഞ്ജലി വ്യക്തമാക്കി.

‘‘ഞങ്ങൾക്ക് ഇരുവർക്കും ഗാഡ്ജറ്റസ് ഇഷ്ടമാണ്. ഞാൻ മാനുവൽ വായിച്ച് മനസിലാക്കിയ ശേഷമാണു പുതിയ ഗാഡ്ജറ്റ് ഉപയോഗിക്കുന്നത്. പക്ഷെ സച്ചിൻ ഉപയോഗിച്ചുകൊണ്ടാണ് അതിന്റെ പ്രവർത്തനം മനസിലാക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പരസ്പരം താങ്ങും തണലുമായി ഞങ്ങളുണ്ട്. സച്ചിൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച കാലത്ത് സച്ചിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്.’’

‘‘എല്ലാ വിവാഹിതരേയും പോലെ ഞങ്ങളുടെ ജീവിതത്തിലെ പാർടണർഷിപ്പിൽ മക്കള്‍ വന്നു. ഇപ്പോൾ മക്കൾ വ‌ളർന്നതും അവർ ജീവിതം കരുപിടിപ്പിക്കുന്നതും കാണുന്നു. ദീർഘകാലം ഒരാളുടെ കൂടെ ജീവിച്ചാൽ അയാൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തീരും. അതിനാൽ തന്നെ സച്ചിനെ ഓർക്കുകയെന്നത് ഒരുപരിധി വരെ എന്നിലേക്കു തന്നെ നോക്കുന്നതുപോലെയാണ്.’’– അഞ്ജലി വ്യക്തമാക്കി.

Scroll to Top