സച്ചിനേട്ടൻ, വിവാഹദിവസം ഭർത്താവ് സച്ചിനൊപ്പം എടുത്ത സെൽഫി പങ്കുവെച്ച് മേയർ ആര്യ രാജേന്ദ്രൻ.

ഇന്നലെയാണ് കോഴിക്കോട് ബാലുശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരായത്.തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങിയവർ ചടങ്ങിനെത്തി ഇവരെ അനുഗ്രഹിച്ചു.ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇവർ വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും സ്വീകരിക്കുന്നില്ല എന്നും സ്നേഹോപകാരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ ക്യാമ്പിലേക്ക് നൽകണമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ വൈറൽ ആകുന്നത് ആര്യയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ വിവാഹ ദിവസം എടുത്ത സെൽഫിയാണ് പങ്കുവെച്ചത്. വിവാഹവേദിയിൽ സച്ചിൻ എസക്കുന്ന ഫോട്ടോയ്ക്ക്‌ പോസ് ചെയ്യുകയാണ് ആര്യാ.സച്ചിനേട്ടൻ എന്ന ക്യാപ്ഷനിലാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നാണ് സിച്ചിന്‍ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്‍.

FACEBOOK POST

video

Scroll to Top