ടൗണിൽ ചെത്തിനടക്കാൻ ബാഗി ജീൻസ് കിട്ടിയില്ല; ലുങ്കിയുടുത്ത് തകർപ്പൻ ഡാൻസുമായി ഭാവനയും കൂട്ടുകാരും !!

മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചതോടെ നടി ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാർത്ഥ പേര് കാർത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരെയും ഭാവന സ്വന്തമാക്കിയിട്ടുണ്ട്.

“ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടും വരുന്നത്.ഷറഫുദ്ദീനാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും എത്താറുണ്ട്.ഇപ്പോഴിതാ ഭാവന പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സൈന്യം സിനിമയിലെ ‘ബാഗി ജീൻസും ഷോർട്സുമണിഞ്ഞ്’ എന്ന ഗാനത്തിന് തകർപ്പൻ ഡാൻസുമായി എത്തിയിരിക്കുകയാണ് ഭാവനയും കൂട്ടുകാരും.

ഭാവനയ്ക്ക് ഒപ്പം കൂട്ടുകാരികളായ ശിൽപ ബാല, ഷഫ്ന നിസാം, മൃദുല മുരളി എന്നിവരാണ് പാട്ടിന് ചുവടുകൾ വെച്ചിരിക്കുന്നത്.ബാഗി ജീൻസും ഷൂസും ലഭ്യമല്ല ക്ഷമിക്കുമല്ലോ എന്നാണ് വീഡിയോയ്ക്ക് കുറിപ്പായി ഭാവന നൽകിയത്.മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസ് ഒക്കെ ഇട്ട് അടിപൊളി ലുക്കിലാണ് എല്ലാവരും. ഭാവനയുടേത് തന്നെയാണ് ആശയവും സംവിധാനവും. ശിൽപ ബാലയാണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ മൃദുല മുരളിയും സൗണ്ട് ഷഫ്ന നിസാമുമാണ്.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top