ഇതാണ് പറുദീസ ; മാലദ്വീപിൽ അവധി ആഘോഷിച്ച് സാധികയും വൈഗയും !! വിഡിയോ

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.അവധിക്കാലം മാലദ്വീപിൽ അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് സാധിക ഇപ്പോൾ. കൂടെ വൈഗയും ഉണ്ട്.ദ്വീപിൽ നിന്നും മനോഹരമായ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ താരം പങ്കുവച്ചിരിക്കുന്നത്. ഇതാണ് പറുദീസ എന്നും കുറിച്ചുകൊണ്ടുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മാലദ്വീപിലെ മാഫുഷിയിലാണ് സാധിക എത്തിയിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് വൈഗ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ വൈഗ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.മലയാളിയാണെങ്കിലും ഇപ്പോൾ തമിഴ് നാട്ടിലാണ് വൈഗ താമസിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്. ചെറിയ റോളിലാണ് അതിൽ വൈഗാ അഭിനയിച്ചിരുന്നത്. പിന്നീട് കുറെ മലയാളം, തമിഴ് സിനിമകളിൽ വൈഗ അഭിനയിച്ചു.

Scroll to Top