കഥാപാത്രം ഈ കൈകളിൽ ഭദ്രം, ആദിവാസി പെൺകുട്ടിയായുള്ള മേക്ക്ഓവറുമായി സാധിക.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.താരം സിനിമയിലാണ് സാധിക കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്.

പാപ്പൻ ആയിരുന്നു അവസാനം ഇറങ്ങിയത്.മോഹൻലാലിന്റെ മോൺസ്റ്ററിൽ സാധിക അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഫോട്ടോസും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.

സിനിമയ്ക്ക് വേണ്ടിയുള്ള ഒരു മേക്ക് ഓവർ വീഡിയോ ആണ് പങ്കുവെച്ചത്.ഒങ്കാറ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള മേക്ക്ഓവർ ആണിത്.ഒരു ആദിവാസി പെൺകുട്ടിയാകാൻ വേണ്ടി മേക്കപ്പ് ചെയ്യുന്ന ഒരു വീഡിയോ ആണ് സാധിക പോസ്റ്റ് ചെയ്തത്.മേക്കപ്പ് ആർട്ടിസ്റ് ഒരുക്കുന്ന വീഡിയോ ആണിത്. കരി തേച്ചു നിറം മങ്ങുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

video

Scroll to Top