പ്രണയം എന്റെ സ്ട്രാറ്റെജി ആയിരുന്നില്ല, പൊട്ടികരഞ്ഞ് സാഗർ സൂര്യ.

കഴിഞ്ഞ ദിവസം ബിഗ്ബോസ് സീസൺ ഫൈവിലെ എലിമിനേഷനിൽ നിന്നും പുറത്ത് ആയത് സാഗർ സൂര്യ ആണ്.പതിനൊന്നാം ആഴ്ചയിലെ എവിക്ഷൻ ആണ് ഇപ്പോൾ നടന്നത്.അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. സാഗര്‍ കൂടി പോയതോടെ പന്ത്രണ്ട് മത്സരാർഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്. സാഗർ പോയപ്പോൾ സെറീന കരയുകയുണ്ടായി.ബിഗ്‌ബോസ് വീട്ടിൽ ഇവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു.അതിന് പുറമെ നല്ലൊരു ഇമോഷണൽ അടുപ്പവും ഉണ്ടായിരുന്നു.

ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ കാണാൻ എത്തിയ ആൾകൂട്ടത്തെ കണ്ട് കരയുകയുണ്ടായി.സാഗർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ,സറീന നല്ലൊരു സുഹൃത്ത് ആണ്.പുറത്ത് വന്നപ്പോൾ ഒരുപാട് കമ്മെന്റുകൾ കണ്ടു,ലവ് സ്റ്റാർട്ടേജി എന്നൊക്കെ പറഞ്ഞ്.അതൊക്കെ ഒരുപാട് വിഷമം ഉണ്ടാക്കി.ഇത്ര പെട്ടെന്ന് പുറത്താകുമെന്ന് കരുതിയില്ല.എന്റെ മാക്സിമം ഞാൻ ചെയ്തു.ജനങ്ങൾക്ക് അതായിരുന്നില്ല വേണ്ടത്.എന്നെക്കൾ കളിക്കാത്ത ആളുകൾ ബിഗ്ബോസ് വീട്ടിൽ ഉണ്ട്.ജുനൈസ് എന്റെ അടുത്ത സുഹൃത്തുക്കൾ ആണ്.അവന് പോലും എന്നെ മനസിലായില്ല.സാഗറിന്റെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയില്‍ 2018ലാണ് സാഗര്‍ സൂര്യ അഭിനയിച്ചു തുടങ്ങുന്നത്. 2021ല്‍ കുരുതി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ചിത്രത്തില്‍ സാഗര്‍ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കുറി, ജോ ആന്റ് ജോ, കാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Scroll to Top