സായി പല്ലവിയുടെ ചിത്രം നെഞ്ചത്ത് ടാറ്റൂ ചെയ്ത് യുവാവ്, ഇതിനൊക്കെ ആരാധന എന്നാണോ പറയേണ്ടത്.

നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലൂടെയായിരുന്നു സായി പല്ലവി കേരളക്കര കീഴടക്കിയത്. മലര്‍ മിസ്സായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കില്‍ നിന്നുമുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു.ഫിദയിലൂടെ തെലുങ്കിലെത്തിയ സായി പല്ലവി അവിടെയും ശ്രദ്ധിക്കപ്പെട്ടു.

ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം, ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവാനാണ് സായിയ്ക്ക് ഇഷ്ടം.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഫോട്ടോ നെഞ്ചത്ത് ടാറ്റൂ ചെയ്തിരിക്കുന്ന ഒരു യുവാവിന്റെ ഫോട്ടോയാണ്. താരങ്ങളോടുള്ള ഇഷ്ടം അത് പല രീതിയിലും നാം കാണാറുള്ളത് ആണ്.

പലരും പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. മിക്കതും അതിര് കടന്ന് പോകുന്ന പ്രവർത്തികൾ ആണ്.സംഭവം ഇങ്ങനെ,സായി പല്ലവി നായികയായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ വിരാട പര്‍വത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സായി പല്ലവി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.സായി പല്ലവിയുടെ ഒരു കടുത്ത ആരാധകൻ അവർക്ക് അരികിലേക്ക്

വരികയും ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.ആരാധകൻ തന്റെ നെഞ്ചിൽ സായി പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിട്ടുണ്ട്. നെഞ്ചിലെ ടാറ്റൂ കാണിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത്. ടാറ്റൂ കണ്ട സായിയും ശരിക്കും അമ്പരന്നു. സായി പല്ലവി ആരാധകനെ ചേർത്തുനിർത്തിയാണ് ഫോട്ടോ എടുപ്പിച്ചത്. ഫോട്ടോസ് ഇതിനോടകം തന്നെ വൈറൽ ആണ്.

Scroll to Top