‘സാജാ എന്നൊരു വിളിയുണ്ട്, അത് കേള്‍ക്കുമ്പോ കൂടെയുണ്ടന്നൊരു വിശ്വാസം വരും;’, ശബരീനാഥിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി സാജൻ സൂര്യ

മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് സാജൻ സൂര്യ.1999 ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത “അശ്വതി” ആണ് സാജൻ സൂര്യ അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് ദൂരദർശൻ, സൂര്യ ടി വി, ഏഷ്യാനെറ്റ്, മഴവിൽ മനോരമ എന്നീ ചാനലുകളിലായി നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആദ്യ സിനിമ 2006 ൽ ഇറങ്ങിയ ബംഗ്ലാവിൽ ഔത ആയിരുന്നു. നായക പ്രാധാന്യമുള്ള വേഷമാണ് സാജൻ ആ സിനിമയിൽ ചെയ്തത്. തുടർന്ന് പത്തോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ടെലിവിഷൻ ഷോകളിലും സാജൻ പങ്കെടുക്കാറുണ്ട്.

നിരവധി മ്യൂസിക്ക് വീഡിയോകളിലും അദ്ദേഹം അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ സാജൻ ചില സിനിമകളിൽ ശബ്ദം പകർന്നിട്ടുണ്ട്.സാജൻ സൂര്യയുടെ ഭാര്യ വിനീത. മക്കൾ മാളവിക, മീനാക്ഷി. സാജന്റെ അടുത്ത സുഹൃത്തും നായകനടനുമായ ശബരീനാഥിന്റെ മ രണം സാജന്‍ സൂര്യയെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. നടൻ ശബരിനാഥ് വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് (17.09.2022) രണ്ട് വര്‍ഷം തികയുകയാണ്.ശബരിയുടെ ഓര്‍മ്മദിവസം അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും ഓര്‍മ്മക്കുറിപ്പുമെല്ലാം സാജന്‍ സൂര്യ പങ്കുവയ്ക്കാറുമുണ്ട്.കുറിപ്പിന്റെ പൂർണരൂപം :

രണ്ട് വർഷം പോയത് അറിഞ്ഞു. ഈ വീഡിയോ ഞങ്ങൾ 2018 May മാസം family ആയി Russian tour പോയപ്പോ എടുത്തതാ. ഇതില് ചെറുതായി സ്ഥിരം എന്നെ വിളിക്കണതു പോലെ സാജാ.. .എന്നൊരു വിളി ഉണ്ട്. അത് കേൾക്കുമ്പോ കൂടെയുണ്ടന്നൊരു വിശ്വാസം വരും.-എന്നാണ് സാജന്‍ സൂര്യ കുറിച്ചത്. 

Scroll to Top