എന്റെ ജീവിതം മാറ്റിമറിച്ച നിനക്ക് പിറന്നാൾ ആശംസകൾ ; പ്രിയതമന് പിറന്നാൾ ദിനത്തിൽ സ്നേഹ ചുംബനം നൽകി ഷഫ്ന

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും. സിനിമയിലും സീരിയലുകളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന ഷഫ്‌ന പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. എന്നാല്‍ ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം ഈ അടുത്ത കാലത്താണ് പുറത്ത് വരുന്നത്. നിലവില്‍ സ്വാന്തനം സീരിയലില്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ് സജിന്‍.നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം സജിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത് സാന്ത്വനത്തിലൂടെ ആയിരുന്നു. ഷഫ്‌ന നായികയായ പ്ലസ് ടൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു സജിന്റെ അഭിനയ രംഗത്തേക്ക് ഉള്ള അരങ്ങേറ്റം.ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

രണ്ട് മതത്തിൽ പെട്ടവർ ആയതു കൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇരുവരും വിവാഹം കഴിക്കുന്നത്.തമിഴ്, തെലുങ്ക് ഭാഷകളിലായി താരം ഒരോ സിനിമകൾ ചെയ്തിട്ടുണ്ട്. 1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന മലയാള ചിത്രത്തിലൂടെ ബാലനടിയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.ആദ്യ ടെലിവിഷൻ പരമ്പരയായ സുന്ദരിയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. സഹയാത്രിക എന്ന ടെലിവിഷൻ പരമ്പരയിലെ വേഷത്തിന് 2016 ൽ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് ഷഫ്നയും സജിനും. അതിനെല്ലാം തന്നെ മികച്ച സ്വീകരയതയാണ് ലഭിക്കുന്നത്.ഇപ്പോഴിതാ ഭർത്താവിന്റെ ജന്മദിനത്തിന് ഷഫ്ന പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.സജിന് സ്നേഹ ചുംബനം നൽകുന്ന ഫോട്ടോയ്‌ക്ക് ഒപ്പം ഹൃദയ സ്പർശിയായ കുറിപ്പും ഷഫ്‌ന പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ ജീവിതം മാറ്റിമറിച്ച നിനക്ക് പിറന്നാൾ ആശംസകൾ. ഇന്നത്തെ രീതിയിൽ ഞാൻ എന്റെ ജീവിതം ആസ്വദിക്കുന്നതിനു കാരണക്കാരൻ നീയാണ്. നീ കാരണമാണ് ഞാൻ എന്റെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത്. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നമ്മൾക്കിടയിൽ ഇപ്പോഴുള്ള അതെ സ്നേഹവും കരുതലും പിന്തുണയും ജീവിതാവസാനം വരെ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും പറയുന്നത് പോലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. പിറന്നാൾ ആശംസകൾ ഇക്കാ…’ -ഷഫ്ന കുറിച്ചു.

‘‘ഈ നിമിഷം നിശ്ചലമാക്കാനും ഇങ്ങനെ എന്നും നിന്നോടൊപ്പം ഇരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ജീവിതം ജീവിതം മുന്നോട്ടു ചലിക്കണമല്ലോ. അതിനാല്‍ നമുക്ക് ഇങ്ങനെ മുന്നേറാം. നിനക്ക് ഈ ലോകത്തിലെ എല്ലാ സന്തോഷവും ഞാൻ ആശംസിക്കുന്നു. നീ സന്തുഷ്ടനാക്കാൻ വേണ്ടതെല്ലാം ഞാന്‍ ചെയ്യും. ലൗവ് യു ഇക്ക.ഹാപ്പി ബെർത്ഡേ.’’– വീഡിയോയ്ക്ക് ഒപ്പം ഷഫ്ന കുറിച്ചു.

Scroll to Top