പ്രഭാസും പ്രിഥ്വിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ സാലറിന്റെ ടീസർ പുറത്ത്.

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെയും പ്രിഥ്വിയുടെയും ബ്രഹ്മാണ്ഡ ചിത്രം ‘സലാർ’ ടീസർ പുറത്തിറങ്ങി. പുലർച്ചെ 5.12നാണ് ടീസർ റിലീസ് ചെയ്തത്.കാണാൻ കൊതിച്ചിരുന്ന ടീസർ ആയിരുന്നു സലാറിന്റെ.മികച്ച സ്വീകരണമാണ് ചിത്രം നേടുന്നത്.പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ചത്.ഹോംബാലെ ഫിലിംസിന് കീഴിൽ വിജയ് കിരഗന്ദൂർ നിർമ്മിക്കുന്നു.

ഇതിൽ പ്രഭാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം പൃഥ്വിരാജ് സുകുമാരൻ , ശ്രുതി ഹാസൻ , ടിന്നു ആനന്ദ് , ഈശ്വരി റാവു , ജഗപതി ബാബു , ശ്രിയ റെഡ്ഡി , രാമചന്ദ്ര രാജു എന്നിവർ.തെലങ്കാനയിലെ ഗോദാവരിക്കാനിക്ക് സമീപം 2021 ജനുവരിയിൽ പ്രധാന ഫോട്ടോഗ്രാഫി ആരംഭിക്കുന്ന ചിത്രം 2020 ഡിസംബറിൽ പ്രഖ്യാപിച്ചു . രവി ബസ്രൂർ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡയാണ് .

സലാർ 2023 സെപ്റ്റംബർ 28-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.യുവി ക്രിയേഷൻസ് ആന്ധ്രാപ്രദേശ് , തെലങ്കാന വിതരണാവകാശം സ്വന്തമാക്കിയപ്പോൾ കർണാടക സംസ്ഥാനത്തെ കെആർജി സ്റ്റുഡിയോസ്.മോക്ഷാ മൂവീസും പ്രത്യാംഗിര സിനിമാസും ചേർന്നാണ് ചിത്രം നോർത്ത് അമേരിക്കയിൽ വിതരണം ചെയ്യുന്നത്’

video

Scroll to Top