അഭിമാന നിമിഷം ;എന്റെ മകളുടെ ബലത്തിലാണ് ഞാൻ ഇവിടെ നിൽക്കുന്നത് : സലിം കോടത്തൂർ

ആൽബം ഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപെട്ടവനായ ഗായകനാണ് സലിം കോടത്തൂർ.അദ്ദേഹത്തിന്റെ ഗാനങ്ങൾക്കെന്നതുപോലെ മകൾ ഹന്നയ്ക്കും ഒട്ടേറെ ആരാധകരുണ്ട്. മകളുടെ കുറവുകളെ അറിയിക്കാതെ… അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി ഹൃദയത്തോട് ഒട്ടി നില്‍ക്കുന്ന അച്ഛനാണ് സലിം.ഇപ്പോൾ ​ഗായകൻ സലീം കോടത്തൂർ എന്നതിലുപരിയായി ഹന്ന മോളുടെ ഉപ്പയായ സലീം കോടത്തൂർ എന്നാണ് ആളുകൾ അദ്ദേഹത്തെ അറിയുന്നത്.ഉപ്പയെ പോലെ നല്ലൊരു ​ഗായികയാണ് ഹന്ന മോളും. ‌ഇപ്പോഴിതാ മകളെക്കുറിച്ചുള്ള സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് സലിം.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷം പങ്കിട്ടത്.

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ കൈയ്യിൽ നിന്നും കൈരളി ടിവി 2022 ഫിനിക്സ് അവാർഡ് ഏറ്റുവാങ്ങിയ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്.മമ്മൂട്ടിയുടെ കൈയ്യിൽ നിന്നും മകൾ പുരസ്കാരം ഏറ്റ് വാങ്ങിയതിന്റെ വീഡിയോയും സലീം കോടത്തൂർ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചു. ‘വളരെ ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്ന ഒരു നിമിഷത്തിലാണ് ഞാൻ‌ നിൽക്കുന്നത്.”ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ ക്ലൈമാക്സിൽ മമ്മൂക്ക പറഞ്ഞ ആ ഡയലോ​ഗ് ഞാൻ വീണ്ടും ഇവിടെ ആവർത്തിക്കുകയാണ് എന്റെ മകളുടെ ബലത്തിലാണ് ഇപ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത്. ഞാൻ‌ ഏറെ ആ​ഗ്രഹിച്ച വേദി…. ഞാൻ ജീവിതത്തിൽ ഏറെ സ്വപ്നം കണ്ടിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക.

‘ ‘എണ്ണിയാൽ എത്ര വരുമെന്ന് എനിക്കറിയില്ല… ഞാൻ ഏകദേശം ആയിരത്തി അഞ്ഞൂറോളം മാപ്പിള പാട്ടുകൾ പാടിയ വ്യക്തിയാണ്. പക്ഷെ എന്നിട്ടൊന്നും ഇതുപോലൊരു വേദിയിൽ എനിക്ക് നിൽക്കാൻ കഴിഞ്ഞിട്ടില്ല.”ഒരുപക്ഷെ ലോകം തെറ്റായി കാണില്ലായിരുന്നുവെങ്കിൽ ഇന്ന് എന്റെ മകളുടെ കാലിൽ ഞാൻ തൊട്ട് നമസ്കരിച്ചേനെ. ഒരു നിമിഷം പോലും മകളെ ഓർത്ത് ഞങ്ങൾ സങ്കടപ്പെട്ടിട്ടില്ല. എന്നും സന്തോഷിക്കുകയും അഭിമാനിക്കുകയുമെ ചെയ്തിട്ടുള്ളൂ.’ സലിം കോടത്തൂർ പറഞ്ഞു.

Scroll to Top