‘ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും മികച്ച നടനാണ് നിങ്ങൾ’; റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് അനൂപ് മേനോൻ

മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് മികച്ച പ്രതികരണമാണ് നേടിയത്.ലുക്ക് ആന്റണി എന്നാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.താരത്തിന്റെ ഏറ്റവും പുതിയ നിർമ്മാണ ബാനറായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്.മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നു. റോഷാക്കിൽ മുഖം കാണിക്കാതെ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ആസിഫ് അലി.

ഇപ്പോഴിതാ ചിത്രത്തിലെ അഭിനയത്തിന് മമ്മൂക്കയെ പ്രശംസിച്ച് നടൻ അനൂപ് മേനോൻ.രണ്ട് ദിവസം മുമ്പ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.മമ്മൂട്ടിയുടെ മൈന്യൂട്ട് ആയിട്ടുള്ള അഭിനയ മികവ് വരെ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും വലിയ നടനാണ് മമ്മൂട്ടി എന്നും ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസും നോട്ടങ്ങളും, മോഡുലേഷനിലെ കയ്യൊപ്പുകളും ചിരിയെ കുറിച്ചും അനൂപ് മേനോൻ കുറിച്ചു.അനൂപ് മേനോൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

“ഇപ്പോഴാണ് റോഷാക്ക് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍. ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി..സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂർണ്ണ രാജവാഴ്ചയും. കെട്ട്യോളാണെന്‍റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍”, എന്നാണ് അനൂപ് മേനോൻ കുറിച്ചത്. നിരവധി പേരാണ് മമ്മൂക്കയുടെ അഭിനയത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top