‘ഈ സ്നേഹമാണ് വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് ‘ ; രോ​ഗവിവരം പങ്കുവെച്ച് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയം തുടങ്ങി പ്രേക്ഷക മനസിൽ ഇടംപിടിച്ച താരമാണ് സാമന്ത.ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് സാമന്ത അറിയപ്പെടുന്നത്.ഗൗതം മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് സമന്ത തന്റെ ഔദ്യോഗിക ചലച്ചിത്രജീവിതം ആരംഭിച്ചത്. വിണ്ണൈതാണ്ടി വരുവായ എന്ന പേരിൽ തമിഴിൽ ഒരേസമയം നിർമ്മിച്ച ഈ ചിത്രം റിലീസിന് മുമ്പായി വളരെയധികം പ്രതീക്ഷകൾ സൃഷ്ടിച്ചു.സാമന്ത നായികയാകുന്ന പുതിയ ചിത്രം ശന്തരുബന്റെ സംവിധാനത്തില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ഡ്രീം വാര്യര്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക.

നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ സാമന്തയുടെ ചിത്രം അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ്. ഇതില്‍ ഒരു ഐ റ്റം ഡാന്‍സിലാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്. ഈ നൃത്തം സമൂഹ മാധ്യമത്തില്‍ വയറല്‍ ആയി മാറിയിരുന്നു.തീയറ്ററുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഓളം സൃഷ്‌ടിച്ച ഗാനം ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.ഇപ്പോഴിതാ തനിക്കു പിടിപെട്ട പുതിയ രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി സാമന്ത. പേശികളെ ദുർബലമാക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ ‘മയോസൈറ്റിസ്’ തന്നിൽ കണ്ടെത്തിയതായി താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്.

”യശോദ ട്രെയ്‌ലറിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്‌നേഹമാണ് ജീവിതത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ശക്തി നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു. അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാൽ ബേധമാകാൻ ഞാൻ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. എപ്പോഴും കരുത്ത് കാട്ടണമെന്നത് ആവശ്യമില്ലെന്ന് ഞാൻ പതിയെ മനസിലാക്കുന്നു. ഈ ബലഹീനതയെ അംഗീകരിച്ച് മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ അടുത്ത് തന്നെ രോഗമുക്തയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടേഴ്‌സ്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായി. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചാലും എങ്ങനെയോ അതും തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും’-സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

Scroll to Top