നടി അപർണ വിനോദ് വിവാഹിതയാകുന്നു !!

നടി അപർണ വിനോദ് വിവാഹിതയാകുന്നു.കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി.കെ.യാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ അപർണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ആസിഫ് അലി നായകനായ ‘കോഹിനൂരില്‍’ നായികയായാണ് അപർണ ശ്രദ്ധേയയായത്. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപർണ അഭിനയരംഗത്തെത്തി.കഴിഞ്ഞ വർഷം റിലീസ് ചെയ്ത നടുവൻ ആണ് അപർണ ഒടുവിൽ അഭിനയിച്ച ചിത്രം.

Scroll to Top