എല്ലാ വര്‍ഷവുമുള്ള ആഘോഷമെത്തി ,രണ്ട് സെറ്റ് സമ്മാനങ്ങള്‍ പൊതിയണം ; സന്തോഷം പങ്കുവെച്ച് സംവൃത !!

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ.2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകൻ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്. മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്.

ഇളയ കുഞ്ഞിൻറെ പിറന്നാളാഘോഷത്തിൻ്റെ ചിത്രങ്ങളും താരം അടുത്തിടെ പങ്കുവച്ചിരുന്നു.സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളുമായി എത്താറുണ്ട് താരം. അതെല്ലാം തന്നെ പ്രേക്ഷകരർ ഏറ്റെടുക്കാറുമുണ്ട്.ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ.താരം നാട്ടിൽ വന്നപ്പോൾ സുഹൃത്തുക്കൾ ആയ ഇന്ദ്രജിത്തിനെയും പൂർണിമയെയും കണ്ട സന്തോഷം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മക്കള്‍ക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് താരം .’എല്ലാ വര്‍ഷവുമുള്ള ആഘോഷമിതായെത്തി. രണ്ട് കേക്ക് ഉണ്ടാക്കുക, രണ്ട് സെറ്റ് സമ്മാനങ്ങള്‍ പൊതിയുക. എന്റെ കുഞ്ഞുങ്ങള്‍ വളരെ വേഗത്തില്‍ വളരുന്നു. രുരുവിന് ഇന്ന് മൂന്ന് വയസും അഗസ്ത്യയ്ക്ക് നാളെ 8 വയസുമാകുമെന്നും താരം മക്കളുടെ ചിത്രം പങ്കുവെച്ച് കുറിച്ചു. 2020 ഫെബ്രുവരി 20 നായിരുന്നു ഇളയ മകന്‍ രുദ്ര ജനിച്ചത്.

Scroll to Top