എന്റെ ദുശ്ശീലം കാരണമാണ് എനിക്ക് ഈ അവസ്ഥ വന്നത് ; ചര്‍ച്ചയായി സുബിയുടെ പഴയ വിഡിയോ

മിമിക്രിയിലൂടെ മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്. സുബിയുടെ രസകരമായ ചോദ്യങ്ങളും തമാശകളും കൊണ്ടു തന്നെ പിരപാടിയ്ക്ക് വന്‍ ജനശ്രദ്ധയാണ് ലഭിച്ചത്. കുഞ്ഞുങ്ങള്‍ക്കും ഏറെ ഇഷ്ടമാണ് സുബിയെ കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെയാണ് താരം ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്.തുടര്‍ന്നങ്ങോട്ട മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സുബിയ്ക്ക് ലഭിച്ചു. കൃഷി, യൂട്യൂബ് ചാനൽ,ഷോകളുമായി മുന്നോട്ട് പോകുകയായിരുന്നു താരം .താരത്തിന് യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

കരൾ മാറ്റി വക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിന് ഇടയിൽ ആയിരുന്നു സുബിയെ മ രണം കവർന്നത്. താരത്തിന്റെ സ്നേഹിതർ എല്ലാവരും തന്നെ വിതുമ്പലോടെയാണ് ഈ വാർത്ത ഉൾക്കൊണ്ടത്. തന്റെ ജീവിതശൈലിയും മടിയുമാണ് ആരോഗ്യനില വഷളാക്കിയതെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്റെ യൂട്യൂബ് ചാനലിലിട്ട വീഡിയോയില്‍ സുബി പറഞ്ഞിരുന്നു. എല്ലാവരും വിചാരിക്കും കാശുണ്ടാക്കാനായി നടന്നു എന്ന്. അങ്ങനെയല്ല. ദീര്‍ഘ നാളായി ഷോകളും പരിപാടികളും ഇല്ലാതിരുന്ന് വീണ്ടും തിരക്കായപ്പോള്‍ ആരോഗ്യം ശ്രദ്ധിക്കാതെ ഓടിയതിന്റെ ഫലമാണ് തന്റെ ആശുപത്രിവാസമെന്നും സുബി വീഡിയോയില്‍ പറയുന്നുണ്ട്.തന്റെ തെറ്റായ ജീവിത ശൈലി കൊണ്ട് പത്ത് ദിവസത്തോളം ആശുപത്രിയിലായിരുന്നു. ‘ഞാനൊന്ന് വർക്ക് ഷോപ്പിൽ കയറി’ എന്ന ക്യാപ്ഷനോട് കൂടിയുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷമാണ് ഇങ്ങനെയൊരു വീഡിയോ ആരാധകർക്ക് വേണ്ടി സുബി പോസ്റ്റ് ചെയ്തത്.

എന്റെ അശ്രദ്ധമൂലം തന്നെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത്. സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ യഥാവിധം കഴിക്കുക, എന്നിങ്ങനെയുള്ള യാതൊരു ശീലവും തനിക്കില്ല. ഷൂട്ടിന് പോകേണ്ടിയിരുന്നത്തിന്റെ തലേ ദിവസമാണ് തനിക്ക് വയ്യാതെ ആകുന്നത്. നെഞ്ചുവേദനയും ശരീരവേദനയും ആയിരുന്നു. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. കരിക്കിൻ വെള്ളം കുടിച്ചാലും ചർദ്ദിക്കുന്ന അവസ്ഥ. നെഞ്ചുവേദന അധികമായപ്പോൾ ക്ലിനിക്കിൽ പോയി ഇസിജി എടുത്തു എങ്കിലും അതിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.എന്നാൽ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാൻ മരുന്ന് തരുകയും ചെയ്തിരുന്നു. പക്ഷേ താൻ ആ മരുന്നു കഴിച്ചിരുന്നില്ല. തന്റെ വർക്ക് ഒഴിവാക്കുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇത് പൈസയ്ക്ക് വേണ്ടിയല്ല. മറിച്ച് വെറുതെയിരിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ്. കൊറോണ കാലത്തെ കുറെ സമയം വീട്ടിലിരുന്ന് താൻ വല്ലാതെ മടുത്തു പോയി.

ഭക്ഷണം കഴിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നും കഴിക്കാൻ തോന്നിയാൽ മാത്രമേ കഴിക്കൂ എന്നും ദിവസവും ഒരുനേരം മാത്രമാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത് എന്നും താരം പറഞ്ഞു. കൂടാതെ വിശക്കുമ്പോൾ പലപ്പോഴും പച്ചവെള്ളം മാത്രമാണ് കുടിക്കുന്നത്. ഭക്ഷണം കഴിക്കാതെ ഗ്യാസ് പ്രോബ്ലം വളരെയധികം ഉണ്ടായി. കൂടാതെ മഗ്നീഷ്യവും സോഡിയവും പൊട്ടാസ്യവും എല്ലാം കുറഞ്ഞു പോയി. പൊട്ടാസ്യം കയറുമ്പോൾ ശരീരത്തിൽ വളരെയധികം വേദനയാണ്, താൻ വേദനയെല്ലാം അതിജീവിച്ചു.ഇതൊന്നും പോരാഞ്ഞിട്ട് തന്റെ പാൻക്രിയാസിൽ കല്ല് ഉണ്ടെന്നും പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രശ്നമൊന്നുമില്ല എന്നും സുബി പറയുന്നു. എന്നാൽ ഇതേ രീതിയിൽ മുന്നോട്ടു പോവുകയാണെങ്കിൽ കീഹോൾ സർജറിയിലൂടെ ഈ കല്ല് നീക്കം ചെയ്യേണ്ടി വരും. തനിക്ക് തൈറോയ്ഡ് പ്രശ്നവുമുണ്ട്.

താൻ ഇതിനൊന്നും മെഡിസിനോ ഭക്ഷണമോ ശ്രദ്ധിക്കാത്തത് കൊണ്ടാണ് തനിക്ക് ഈ നില വന്നതെന്നും ഇനി മുന്നോട്ട് ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് നല്ലൊരു ജീവിത ശൈലിതന്നെ മുന്നോട്ടു കൊണ്ടു പോകണം എന്ന് ആഗ്രഹിക്കുന്നുണ്ട് എന്നും താരം പറയുന്നു.എല്ലാം കൊണ്ടും തനിക്ക് എല്ലാ തരത്തിലുള്ള അസുഖങ്ങൾ ഉണ്ടെന്നും ഇനി മുതൽ എല്ലാം ശ്രദ്ധിക്കണമെന്നും താരം പറയുന്നുണ്ട്.എന്തായാലും താന്‍ ഇപ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നാണ് സുബി പറയുന്നത്.തുടര്‍ന്ന് പത്ത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞതായും ഫുള്‍ ബോഡി ചെക്കപ്പ് നടത്തിയതായും സുബി പറയുന്നുണ്ട്. ന്നും ശ്രദ്ധിക്കാതെ പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഓടിനടക്കുന്നത് പണത്തിനോടുള്ള ആര്‍ത്തി കൊണ്ടല്ല, മറിച്ച് പരിപാടികളൊന്നുമില്ലാതെ വീട്ടില്‍ തന്നെയിരിക്കുന്നത് ഇഷ്ടമല്ല, ജോലിയോട് അത്രയും ആവേശമായതിനാലാണെന്നും സുബി കൂട്ടിച്ചേര്‍ക്കുന്നു.

Scroll to Top