എന്റെ കമ്മലും മാലയും ഒക്കെ കാണുമ്പോൾ ബിജുവേട്ടൻ ചോദിക്കും ഇതെന്താ മുത്തുകുടയോ എന്ന് : സംയുക്ത വർമ.

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി.

കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിലേക്ക് വന്നിട്ടില്ല.എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. യോഗ ചെയ്യുന്നതും ഡാൻസ് ചെയുന്നതുമെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ വാക്കുകൾ ആണ്.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറൽ ആകുന്നത്.

തന്റെ ജീവിതത്തെ പറ്റിയും ബിജു മേനോനും കുറിച്ചുമാണ് താരം പറയുന്നത്. സംയുക്തയുടെ വാക്കുകളിലേക്ക്,വ്യത്യസ്തതയാണ് ഞങ്ങളുടെ ദാമ്പത്യത്തിലെ രസം എന്ന് തോന്നുന്നു , ഞാന്‍ പറയുന്നത് ബിജുവേട്ടനോ ബിജുവേട്ടന്‍ പറയുന്നത് ഞാനോ കേള്‍ക്കാറില്ല. ഇത് അറിയാവുന്നതുകൊണ്ട് ഞങ്ങള്‍ പരസ്പരം ഒന്നും ചോദിക്കാറുമില്ല. ബിജുവേട്ടനെ പോലെ അത്ര കൂള്‍ ആവാന്‍ എനിക്ക് പറ്റില്ല. ഞങ്ങള്‍ക്കിടയില്‍ വഴക്കും പിണക്കങ്ങള്‍ എല്ലാം വളരെ കുറവാണ്.

എന്നാല്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാറുണ്ട്.എനിക്ക് യോഗയില്‍ നല്ല താല്പര്യമുണ്ട്. എന്നാല്‍ ബിജു ചേട്ടന്‍ അതൊന്നും പരീക്ഷിക്കാര്‍ ഇല്ല . അദ്ദേഹത്തെ ഞാന്‍ ഇതിനൊന്നും നിര്‍ബന്ധിക്കാറില്ല. എനിക്ക് വലിയ കമ്മലും മാലയും ഒക്കെ ഒത്തിരി ഇഷ്ടമാണ്. എന്നാല്‍ ഓരോന്ന് കാണുമ്പോള്‍ ഇതെന്താണ് മുത്തുക്കുടയോ എന്നൊക്കെ ബിജുവേട്ടന്‍ ചോദിക്കും. വളരെ ലൈറ്റ് ആയ കമ്മലും മാലയും ഒക്കെ ആണ് അദ്ദേഹം എനിക്ക് വാങ്ങി തന്നിട്ടുള്ളത്.

Scroll to Top