ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനമായി ജീപ്പ് മെറി‍ഡിയൻ സമ്മാനിച്ച് ശ്വേതാ മേനോൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോൻ. മികച്ച കഥാപാത്രങ്ങളിലൂടെ ശ്വേതാ മേനോൻ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളാണ് ശ്വേതാ മേനോൻ സ്വന്തമാക്കിയത്.അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ വളരെ സജീവമാണ് ശ്വേതാ മേനോൻ.ബിഗ് ബോസ് സീസണ്‍ വണിലും ശ്വേതാ മേനോൻ പങ്കെടുത്തിരുന്നു. മോഡലിംഗ് രംഗത്തിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത, 1984ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ റണ്ണര്‍ അപ്പ് ആയിരുന്നു. മമ്മൂട്ടിയുടെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേതയുടെ സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടേറെ സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു.

അശോക, മക്ബൂൾ, കോർപ്പറേറ്റ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടിരിക്കുന്നു.ഇപ്പോഴിതാ ഭര്‍ത്താവായ ശ്രീവത്സന്‍ മേനോന് പിറന്നാള്‍ സമ്മാനമായി ജീപ്പിന്റെ പ്രീമിയം എസ്.യു.വി. സമ്മാനിച്ച് ശ്വേതാ മേനോന്‍.ജീപ്പ് മെറിഡിയന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷനാണ് ശ്വേതാ മേനോന്‍ ഭര്‍ത്താവിന് സമ്മാനമായി നല്‍കിയത്.32.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയിലെ ജീപ്പ് ഡീലര്‍ഷിപ്പായ പിനാക്കിള്‍ ജീപ്പില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും പുതിയ വാഹനം സ്വന്തമാക്കിയത്.പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ശ്വേത മേനോന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ, ഗ്രാൻഡ് വാഗണീർ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് മെറിഡിയനിലും. 80 ഡിഗ്രിവരെ തുറക്കാവുന്ന പിൻ ഡോറുകളാണ്. മികച്ച ഗ്രില്ലും മനോഹര ഹെഡ്‌ലാംപും മുന്നിലെ ഭംഗി വർധിപ്പിക്കുന്നുണ്ട്. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപുകളുമുണ്ട്.തുടക്കത്തിൽ ഡീസൽ എൻജിനോടെ മാത്രമാണ് മെറിഡിയൽ വിപണിയിൽ എത്തുക. രണ്ടു ലീറ്റർ, നാലു സിലിണ്ടർ ടർബോ ഡീസൽ എൻജിന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 10.8 സെക്കൻഡ്. ഉയർന്ന വേഗം 198 കിലോമീറ്റർ. 9 സ്പീഡ് ഓട്ടമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. നാലു വീൽ ഡ്രൈവ്, രണ്ട് വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കും. ഏതു റോഡിലും മികച്ച യാത്രാസുഖം നല്‍കുന്ന നിർമാണ നിലവാരമാണ് മെറിഡിയന്.ഡാഷ് ബോർഡും ഘടകങ്ങളും കോംപസിനു തുല്യം. എന്നാൽ തവിട്ടും കറുപ്പും ക്രോമിയവും കലർന്ന ഫിനിഷ് കാഴ്ചയിൽ വ്യത്യസ്തതയേകുന്നു.

പ്രീമിയം ലുക്ക് നൽകുന്ന ക്രോം ലൈനുകളും സ്റ്റിച്ച്ഡ് ലെതർ ഫിനിഷുകളുമുണ്ട്. മുൻ സീറ്റുകൾ വെന്റിലേറ്റ‍ഡാണ്. കോംപസിലെ 10.25 ഇഞ്ച് ഇൻസ്ട്രമെൻറ് ക്ലസ്റ്ററും 10.1 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മെറിഡിയനിലുമുണ്ട്. സെഗ്‌മെന്റിൽ ആദ്യം അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകൾ അടക്കം 60 ൽ അധികം സുരക്ഷാ, സെക്യൂരിറ്റി ഫീച്ചറുകളുമായാണ് മെറിഡിയൻ എത്തുന്നത്. അടിസ്ഥാന വകഭേദം മുതൽ 6 എയർബാഗുകള്‍, പ്രീടെൻഷനർ ഡ്രൈവർ, പാസഞ്ചർ സീറ്റ്ബെൽറ്റ് എന്നിവയുണ്ട്. കൂടാതെ ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ് ബ്രേക്ക് സപ്പോർട്ട്, റെഡി അലേർട്ട് ബ്രേക്ക്, റെയിൻ അസിസ്റ്റ് ബ്രേക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടമാറ്റിക് വെഹിക്കിൾ ഹോൾഡ് തുടങ്ങി 60 ൽ അധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.

Scroll to Top