സ്വന്തമായി ഡിസൈന്‍ ചെയ്ത മാല അണിഞ്ഞ് സുന്ദരിയായി സംയുകത വർമ്മ; ഫോട്ടോ പങ്കുവെച്ച് താരം !!

അഭിനയലോകത്ത് നിന്നും മാറി നിൽക്കുകയാണെങ്കിലും വളരെ ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ പ്രിയ നടി സംയുക്ത വര്‍മ്മ.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച താരം 2002ലാണ് ബിജു മേനോനെ വിവാഹം ചെയ്തത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു സംയുക്ത. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സംയുക്ത പൊതു വേദികളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സ്ഥിരം സാന്നിധ്യമാണ്.

‘മഴ’, ‘മേഘമല്‍ഹാര്‍’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ ഇരുവരും ഒന്നിച്ച് എത്തിയിട്ടുള്ളുവെങ്കിലും ഈ മൂന്നു ചിത്രങ്ങള്‍ കൊണ്ടു തന്നെ ഇവര്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു.ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. സാരിക്കൊപ്പം ഒരു നെക്ലേസ് അണിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം നിങ്ങളുടെ സ്വന്തം കൈയ്യൊപ്പാണ്- എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ ആയി സംയുക്ത കുറിച്ചിരിക്കുന്നത്.

സ്വന്തമായി ഡിസൈൻ ചെയ്ത മാലയാണ് ധരിച്ചിരിക്കുന്നത് മാലയ്ക്ക് സുദര്‍ശന ചക്രമാല എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും താരം കുറിപ്പില്‍ പറയുന്നു.ചുവന്ന കല്ലുകൾ പതിപ്പിച്ച മനോഹരമായ മാലയാണ് താരം അണിഞ്ഞിരിക്കുന്നത്.നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തരയുടെ വിവാഹത്തിനും സംയുക്ത അണിനിരുന്ന മാലയും കമ്മലും ആരാധകർ ഏറ്റെടുത്തിരുന്നു.ടെമ്പിള്‍ വര്‍ക്കിലുള്ള മാലയും കമ്മലുമാണ് സംയുക്ത ധരിച്ചിരുന്നത്.

Scroll to Top