ബോട്ടിൽ ദുബായ് കാഴ്ചകൾ ആസ്വദിച്ച് സാനിയ ഇയ്യപ്പൻ, ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ !!

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.

അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഇപ്പോഴിതാ വൈറൽ ആകുന്നത് പുതിയ ഇൻസ്റ്റാഗ്രാം ഫോട്ടോയാണ്.ദുബായിൽ ഉല്ലാസബോട്ടിൽ രാത്രി കാഴ്ച ആസ്വദിച്ച് സാനിയ ഇയ്യപ്പൻ.പച്ച നിറത്തിലെ ഷോർട്സ് ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് താരം.സാൾട്ട് സ്റ്റുഡിയോയുടെ ഔട്ട്.ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്.ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. പ്രാർഥന ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തി.“എന്റെ ദൈവമേ.. രാജകുമാരി” എന്ന കമന്റാണ് ഗായിക പ്രാർത്ഥന ഇന്ദ്രജിത്ത് ഇട്ടത്.

Scroll to Top