ഏട്ടന്റെ കുഞ്ഞനുജത്തി, കണ്ണ് പെട്ടേക്കല്ലേയെന്ന് താരം, വൈറലായി ഫോട്ടോസ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.

ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് തരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.ഏട്ടനൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അതിൽ ശ്രദ്ധേയമാകുന്നത് നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ്.എന്റെ അണ്ണൻ എപ്പോഴും ഇങ്ങനെ കൂടെയുണ്ടാകട്ടെ… ഏറ്റവും വലിയ കൂട്ടായും താങ്ങായും എന്തും തുറന്നു പറയാനും കരയാൻ ആയാലും ചിരിക്കാനായാലും എപ്പോഴും ഇങ്ങനെ ചേർത്തു പിടിക്കാനായി എപ്പോഴും… എന്നും. ഇതിനെ താഴെ സഹോദരന്റെ ഭാര്യയെ മെൻഷൻ ചെയ്ത് “കണ്ണ് പെട്ടേക്കല്ലേ” എന്നും രസകരമായി താരം കൂട്ടിച്ചേർത്തു. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുകളുമായി എത്തിയത്.

Scroll to Top