ചുള്ളൻ ചെക്കൻ മമ്മൂട്ടിയ്ക്ക് ഒപ്പം സാനിയ, വൈറലായി ഫോട്ടോസ്

കഴിഞ്ഞ ദിവസം അമ്മ ബോർഡ് മീറ്റിങ് നടന്നിരുന്നു. അതിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം വൈറൽ ആയിരുന്നു.താരങ്ങൾ എല്ലാം തന്നെ കിടിലൻ ലുക്കിൽ ആണ് എത്തിയത്.അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയുടെ ലുക്ക്‌ ആണ്.വൈറ്റ് കളറിലുള്ള ഹാഫ് സ്ലീവ് ഷർട്ടിൽ എംബ്രോയ്ഡറി വർക്ക് ഉണ്ട്. വൈറ്റ് പാൻറ്‌സിനൊപ്പം ഇളം നീല നിറത്തിലുള്ള ഷൂസും ഒപ്പം കൂളിംഗ് ഗ്ലാസും വാച്ചുമുണ്ട്. ഒരു പഴയ മോഡല്‍ ലാന്‍ഡ് റോവര്‍ വാഹനത്തിന്റെ മുമ്പിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുകയാണ് താരം.

അമ്മയുടെ മീറ്റിംഗിൽ എത്തിയതും താരം ഇതേ വേഷത്തിൽ ആയിരുന്നു .മെഗാസ്റ്റാർ മമ്മൂട്ടി കേട്ടു കൊണ്ടിരിക്കുന്ന ഒരു സ്ഥിരം ഡയലോഗ് ആണ് എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം എന്നത്.കേട്ട് കേട്ട് താരം തന്നെ ആ ചോദ്യം മടുത്തു. അത്തരത്തിൽ ആണ് മമ്മൂട്ടിയുടെ മേക്ക്ഓവറുകൾ. മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഈ പ്രായത്തിലും ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് എല്ലാവരുടെയും ചോദ്യം.

താരത്തോടൊപ്പം നിരവധി പേരാണ് ഫോട്ടോസ് എടുക്കാൻ തിടുക്കം കൂട്ടിയത്. ഇപ്പോഴിതാ വൈറൽ ആകുന്നത് സാനിയ പങ്കുവെച്ച ചിത്രങ്ങൾ ആണ്. മമ്മൂക്കയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.സാനിയ വൈറ്റ് ടോപ്പിലും ജീൻസിലും ആണ് ഉള്ളത്. പ്രദ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.സാനിയ പങ്കുവെച്ച നിമിഷങ്ങൾക്ക് അകം തന്നെ നിരവധി പേരാണ് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top