ഗ്ലാമറസ് ലുക്കിലുള്ള മീനാക്ഷിയുടെ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ!! ഫോട്ടോ

നായിക നായികനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. തുടര്‍ന്ന് നിരവധി ഷോകളില്‍ അവതാരികയായി എത്തി. ഉടന്‍ പണം എന്ന ഷോയിലൂടെയാണ് മീനാക്ഷിയെ പിന്നീട് എല്ലാവര്‍ക്കും പരിചയം ആകുന്നത്.ആ ഷോയിലൂടെയാണ് മീനാക്ഷി കൂടുതൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. അതിലൂടെ തന്നെ ഒത്തിരി ആരാധകരെയും മീനാക്ഷി നേടിയിട്ടുണ്ട്.

2018-ൽ നായികാനായകനിൽ വിധികർത്താവായ ലാൽ ജോസ് സംവിധാനം ചെയ്ത തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു. ഫഹദ് ഫാസിൽ ചിത്രമായ മാലിക്കിൽ ഫഹദിന്റെ മകളുടെ റോളിൽ അഭിനയിച്ചിരുന്നു.2022-ൽ പ്രണവ് മോഹൻലാൽ-വിനീത് ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ ഹൃദയത്തിലും ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു.തോൽവി എഫ്.സിയാണ് അടുത്ത ചിത്രം.

ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ലുക്കിലുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത് . സംഗീത സംവിധായകനായ അനിരുദ്ധിന്റെ മ്യൂസിക് ഷോ കൊച്ചിയിൽ വച്ച് നടന്നപ്പോൾ അത് കാണാൻ വേണ്ടിയെത്തിയപ്പോഴുള്ള ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ചിലർ മീനാക്ഷിയുടെ വസ്ത്രധാരണത്തിന് എതിരെ മോശം പരാമർശങ്ങളും നടത്തിയിട്ടുണ്ട്.നിരവധി പേരാണ് താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

Scroll to Top