അറിഞ്ഞില്ല.. ആരും പറഞ്ഞില്ല; സഞ്ജു സാംസൺ പങ്കുവെച്ച സിനിമാതാരത്തിന്റെ അപൂര്‍വചിത്രം കണ്ട് ഞെട്ടി ആരാധകർ !!

മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.മലയാളത്തിലെ പ്രിയതാരമായ നടൻ ബിജു മേനോന്റെ ഫോട്ടോയാണ് സഞ്ജു സ്റ്റോറിയയായി പങ്കുവെച്ചത്. എന്നാൽ ഇ ഫോട്ടോയ്ക്ക് ഒരു പ്രത്യേകത ഉണ്ട്.അത് കൊണ്ട് തന്നെയാണ് ഇത് ആരാധകർ’ഏറ്റെടുത്തത്. ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. അതും തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്.

തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ താരമായിരുന്ന ബിജു മേനോന്റെ ഐഡി. കാര്‍ഡാണ് സഞ്ജു പങ്കുവച്ചിട്ടുള്ളത്.‘അറിഞ്ഞില്ല, ആരും പറഞ്ഞില്ല’ എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍’ എന്ന് കുറിച്ച് ബിജു മേനോനെ സഞ്ജു ടാഗും ചെയ്തിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയത്.അദ്ദേഹം പേസറായിരുന്നുവെന്നും പരിക്കേറ്റതിനെ തുടര്‍ന്ന് ക്രിക്കറ്റില്‍ തുടര്‍ന്നില്ലെന്നും തുടങ്ങി കമന്റുകൽ വന്നു.ഒരു മാസക്കാലം പരിക്കിന്റെ പിടിയിലായിരുന്ന സഞ്ജു കഴിഞ്ഞദിവസം ഫിറ്റ്‌നെസ്റ്റ് ടെസ്റ്റ് പാസായിരുന്നു. പരിക്കിനെ തുടര്‍ന്ന് സഞ്ജുവിനെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു.

Scroll to Top