അച്ഛനും അമ്മയെയും പറഞ്ഞാൽ ഇനിയും തെറി പറയും, ഇതിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കിയാൽ സന്തോഷം മാത്രം : ഉണ്ണി മുകുന്ദൻ.

കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ റിവ്യൂ സംബന്ധിച്ച് നടൻ മലപ്പുറത്തെ വ്‌ളോഗറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു. സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.30 മിനിറ്റിലേറെ നീണ്ട തർക്കത്തിന്റെ ഓഡിയോ വ്ലോ​ഗർ പുറത്തുവിടുകയായിരുന്നു. വീഡിയോയിൽ കടുത്ത വാ​ഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമർശിച്ചതിന് നടൻ തന്നെ തെറിവിളിച്ചെന്നും വ്ലോ​ഗർ പറഞ്ഞു.അതിന് ശേഷം ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിൽ ഉണ്ണിമുകുന്ദൻ എത്തിയിരുന്നു. അവിടെ വെച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഞാൻ പല കോളജുകളിലും സ്ഥലങ്ങളിലും പോയിട്ടുണ്ട്. പക്ഷേ ഇത്രയും വൈകാരികമായി ആരും എന്നെക്കുറിച്ച് സംസാരിച്ചിട്ടില്ല.നന്ദി പറയുന്നു. പ്രഗതിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട്. ഞാൻ പഠിച്ച സ്കൂളിന്റെ പേരും പ്രഗതി എന്നായിരുന്നു. അവിടെനിന്നും ഇവിടെ വരെ എത്താൻ കുറച്ച് സമയെടുത്തു. എന്റെ ജീവിതത്തിൽ ഒരു സ്റ്റേജിൽ വിളിച്ചുവരുത്തി കണ്ണുനനയിച്ചിട്ടില്ല ആരും. എനിക്ക് സിനിമാ പാരമ്പര്യമൊന്നുമില്ല, നന്നായി സംസാരിക്കാനോ അറിയില്ല.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില കാര്യങ്ങൾ വച്ച് നോക്കിയാൽ ഒരിക്കലും പെരുമാറാൻ പറ്റാത്ത രീതിയിൽ വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല.

എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയേയും ആര് തെറി പറഞ്ഞാലും ഞാന്‍ തിരിച്ചു പറയും.അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരിൽ സിനിമാ ജീവിതും പോകുമെന്നും കോൾ റെക്കോർഡ് പുറത്തുവിടുമെന്നും ഭീ ഷണിപ്പെടുത്തിയിട്ടോ കാര്യമില്ല.ഞാൻ ഇങ്ങനെയാണ്.നാളെ ഇതിന്റെ പേരിൽ എന്നെ മലയാള സിനിമയിൽ നിന്നും പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്ന് ഞാൻ നന്നായി ഉറങ്ങിയിരുന്നു.കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമർശനങ്ങളെയും ഞാൻ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമർശിക്കാം. വിമർശനങ്ങളിലൂടെ വളർന്നുവന്നയാളാണ് ഞാൻ.

VIDEO

Scroll to Top