ശ്രേഷ്ഠ മോൾക്കൊരു കുഞ്ഞനുജൻ, പ്രസവത്തിനു മുൻപും ശേഷമുള്ള വീഡിയോ പങ്കുവെച്ച് സഞ്ജു ലക്ഷ്മി.

‘എന്തുവാ ഇത്..’ ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ മലയാളികൾ ഇപ്പോൾ സഞ്ജുവിനെയും ലക്ഷ്മിയെയും ഓർക്കും.യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇവർ ഒരുപോലെ സജീവമാണ്. ടിക്ക് ടോക്ക് കാലഘട്ടം മുതൽ തന്നെ ഇവർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്ന ദമ്പതികൾ ആണ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇവരുടെ ഏറ്റവും പുതിയ വിശേഷമാണ് പങ്കുവെച്ചിരുന്നു .

തങ്ങൾ വീണ്ടും മാതാപിതാക്കളായ വിശേഷമാണ് ഇവർ ഇപ്പോൾ പുറത്ത് വിട്ടത്.നിരവധി ആളുകൾ ആണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.ഞങ്ങൾക്കൊരു ആൺകുഞ്ഞു പിറന്നു എന്നാണ് ഇവർ സന്തോഷം പങ്കുവെച്ച് കുറിച്ചത്.എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് ഇവർ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ ആണ്.

ഡെലിവറിയ്ക്ക് മുൻപും ശേഷവും ഉള്ള വീഡിയോ ആണിത്. സിസറിയൻ ആയിരുന്നു ലക്ഷ്മിയുടേത്.എന്നാൽ ഇവർക്ക് ഒരു പെൺകുട്ടി ആണ് ഉള്ളത്.ശ്രേഷ്ഠ എന്നാണ് കുട്ടിയുടെ പേര്.നിരവധി കോമഡി വീഡിയോസ് ആണ് ഇവർ ഇതിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.വെബ് സീരീസുകളിലും ഇവർ അഭിനയിക്കാറുണ്ട്. ഗർഭിണിയാണെന്ന് കരുതി ഒരിക്കലും അഭിനയത്തിൽ നിന്നും മാറി നിൽക്കില്ല എന്ന് ലക്ഷ്മി പറഞ്ഞത്.

VIDEO

Scroll to Top