ചിരിക്കുമ്പോള്‍ ഒരു വശം അനക്കാനാകില്ല; ബെൽസ് പാൾസിയെ തുടർന്ന് നടൻ മിഥുൻ രമേശ് ആശുപത്രിയിൽ

അവതാരകൻ,ആർ ജെ,നടൻ എന്നീ നിലകളിൽ ശ്രദ്ധേയമായ താരമാണ് മിഥുൻ രമേശ്‌. തന്റെതായ ശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് മിഥുൻ.അതുപോലെ തന്നെ ഭാര്യ ലക്ഷ്മിയും പ്രേക്ഷകർക്ക് ഏറെ സുരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ, ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.താൻ ആശുപത്രിയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിഥുൻ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ചികിത്സ തേടിയത്.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചു. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണിത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ’.’ഒരു കണ്ണ് അടയും, മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമേ അടയുകയുള്ളു. മുഖത്തിന്റെ ഒരു ഭാഗം പേർഷ്യൻ പരാലിസിസ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്.

രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’–മിഥുൻ പറഞ്ഞു.ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Scroll to Top