ഞാന്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ മുതല്‍ മൂന്നുപേരും എനിക്കൊപ്പമുണ്ട്, സന്തോഷം പങ്കുവെച്ച് സഞ്ജുക്ത സുനിൽ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സംവൃത സുനിലിന്റെ അനിയത്തി സൻജുകത സുനിലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സഞ്ജുക്ത.പോസ്റ്റിൽ തന്റെ ഗ്രാജുവെഷൻ ദിനത്തിൽ എടുത്ത ചിത്രവും ആദ്യക്ഷരം കുറിക്കുമ്പോൾ എടുത്ത ചിത്രവും പോസ്റ്റ്‌ ചെയ്തിരിക്കുന്നു.യു.കെയിലായിരുന്നു സൻജുക്തയുടെ പഠനം.ബിരുദം സ്വീകരിച്ച ശേഷം അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം ഒപ്പമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

സംവൃതയുടെ ഭര്‍ത്താവ് അഖില്‍ ആണ് ചിത്രം പകർത്തിയത്.ഞാന്‍ ആദ്യാക്ഷരം കുറിക്കുമ്പോള്‍ മുതല്‍ ഈ മൂന്നുപേരും എനിക്കൊപ്പമുണ്ട്. എന്റെ പഠനം തുടങ്ങുമ്പോള്‍ മുതലുള്ള കൂട്ട് ഇന്നുമുണ്ട് എന്നാണ് ചിത്രങ്ങൾക്കൊപ്പം സൻജുക്ത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്ക് കമ്മെന്റുമായി എത്തിയത്. സിനിമയിലേക്ക് ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Scroll to Top