നിത്യാ മേനോൻ എന്നെ അർഹിക്കുന്നില്ല, ഒരു ബ്രദർ ആയിട്ട് എന്നെ കണ്ടൂടെ, 6 മാസംമുൻപേ അടഞ്ഞ അധ്യായം ആണ് : സന്തോഷ് വർക്കി.

കഴിഞ്ഞ ദിവസം നിത്യാ മേനോൻ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറൽ ആയിരുന്നു. തന്നെ ശല്യം ചെയുന്ന ഒരാളെ കുറിച്ച് ആയിരുന്നു വിഡിയോയിൽ പറഞ്ഞത്.എന്നെയും കുടുംബത്തെയും ഏറെ ബുദ്ധിമുട്ടിച്ച ഒരു വ്യക്തിയായിരുന്നു അയാൾ. കേ സ് കൊടുക്കുവാൻ ആയിരുന്നു സുഹൃത്തുക്കൾ എല്ലാം പറഞ്ഞത്. എന്നാൽ അങ്ങനെ ചെയ്തില്ല. ഏകദേശം അഞ്ചുവർഷത്തോളം വളരെ മോശമായ തരത്തിൽ ആയിരുന്നു അയാൾ ശല്യം ചെയ്തത്.ഈ അടുത്ത് വൈറലായ വ്യക്തിയാണ് അയാൾഞാൻ ആയതുകൊണ്ട് മാത്രമാണ് നടപടികൾ ഒന്നും സ്വീകരിക്കാതിരുന്നത്. ചിലർ രസകരമായ കമന്റുകൾ ഇടുന്നത് പോലെ ആയിരുന്നില്ല ആ സംഗതി.ഞാൻ അത്യാവശ്യം ക്ഷമയുള്ള ആളാണ്.

ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ താല്പര്യമില്ലായിരുന്നു.അയാൾ പലതും പറയും.അയാൾ കാരണം ക്ഷമ നശിക്കുന്ന സന്ദർഭം പോലും ഉണ്ടായിട്ടുണ്ട്. 30 നമ്പറുകൾ അയാളുടേത് ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നെ പരിചയം ഉള്ളവരെ മുഴുവൻ വിളിച്ചിട്ടുണ്ട്. കുറെ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ പബ്ലിക് ആയി വന്നു. ഞാൻ വളരെ ഷോക്കായി പോയി. അഭിമുഖങ്ങളിൽ ഒക്കെ വന്നിരുന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒട്ടും വിശ്വസിക്കാൻ സാധിക്കാതെ ആയി. അയാൾ ഫെയ്മസ് ആയ ശേഷം പിന്നീട് പരസ്യമായി പറയുന്നു എന്നൊക്കെ സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ഷോക്കായി പോയി. ഏകദേശം അഞ്ചുവർഷം കഷ്ടപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ താരത്തിന്റെ ആ ഇന്റർവ്യൂവിന് ശേഷം സന്തോഷ്‌ വർക്കി നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആകുന്നത്. നിത്യാ പറഞ്ഞതിനുള്ള പ്രതികരണവുമായി ആയാണ് ഇദ്ദേഹം എത്തുന്നത്.അവരെ ഞാൻ ഇന്റർവ്യൂവ്യൂവിലൂടെയാണ് കാണുന്നത്. അത് കണ്ടാണ് എനിക്ക് ഇഷ്ടം തോന്നിയത്. ഞാൻ ആകെ രണ്ട് പ്രാവശ്യം മാത്രമേ നേരിൽ കണ്ടിട്ടുള്ളു. അവർ ഇപ്പോൾ നൽകിയ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു.നിത്യ മേനോൻ പല കാര്യങ്ങളും അറിയാതെ ആണ് സംസാരിക്കുന്നത്. അവര് പറഞ്ഞല്ലോ 30 നമ്പറെന്ന്, അതെങ്ങനെ അത്രയും സിം ഒരാൾക്ക് കിട്ടും. ഞാൻ വിളിച്ചിട്ട് ഒരിക്കല്‍ പോലും അവർ ഫോൺ എടുത്തിട്ടില്ല.ഒരിക്കൽ ഡിസ്റ്റർബൻസ് ആണ്, ശല്യം ചെയ്താൽ കേ സ് കൊടുക്കുമെന്ന് പറഞ്ഞ് മെസേജ് അയച്ചതിന് ശേഷം ഞാനവരെ വിളിച്ചിട്ടില്ല.

ആറ് മാസമായി ഇതൊരു ക്ലോസ്ഡ് ചാപ്റ്റർ ആണ്.അവരുടെ അച്ഛൻ നല്ലൊരു മനുഷ്യനാണ്. പുള്ളിക്കാരി കാരണം എന്റെ കോൺടാക്ടിൽ ഉള്ള ഫ്രൺഷിപ്പ് വരെ നഷ്ടപ്പെട്ടു. ഇവരോടുള്ള സ്നേഹം കൊണ്ടല്ലേ പുറകെ നടക്കുന്നത്. ഞാനവരെ വേറെ എന്തെങ്കിലും ചെയ്തോ.എന്റെ അച്ഛൻ വിളിച്ചു അവരുടെ അച്ഛനോട് സംസാരിച്ചിട്ടുണ്ട്. നിത്യയുടെ അമ്മ എന്റെ അച്ഛനോട് വളരെ മോശമായി അവർ സംസാരിച്ചിട്ടുണ്ട്. എനിക്ക് എന്ത് സൈക്കോ പ്രശ്നമാണ് ഉള്ളത്. എനിക്കെതിരെ പരാതി നൽകി എഫ്ഐആർ ഇട്ടതാണ്. എന്നിട്ടവർ പിൻവലിച്ചതാണ്. അതില്ലെന്ന് അവർ പറയുന്നതാണ്. ഇനിമേലിൽ വിളിക്കരുതെന്ന് ഒരുതവണ ഫോൺ എടുത്ത് പറയേണ്ട ആവശ്യമല്ലേ അവർക്കുള്ളൂ.

പക്ഷെ അത്തവർ പറഞ്ഞില്ല.ശല്യം ചെയ്യരുതെന്ന് ഈ ഇടക്ക് മാത്രമാണ് മെസേജ് ഇട്ടത്. താല്പര്യം ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞൂടെ. ഒരു ഫ്രണ്ടായിട്ടോ ബ്രദറായിട്ടോ അവർക്കെന്നെ കാണാമായിരുന്നില്ലേ. എത്രയോ പേർ മോശമായി അവരെ കാണുന്നു. ആ കണ്ണ് കൊണ്ട് ഞാനിതുവരെ കണ്ടിട്ടില്ല. അഞ്ച് ആറ് വർഷം ഞാൻ പുറകെ നടന്നില്ലേ. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ നടക്കുമോ. ഇതിനെ ട്രു ലൗ എന്നല്ലാതെ എന്താണ് പറയുക. ഇനി എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല. അവൾ എന്നെ അർഹിക്കുന്നില്ല.എനിക്ക് മതിയായി, ഇനി ഞാൻ ആ വഴിയ്ക്ക് പോകില്ല. ഞാനിപ്പോൾ ജീവിക്കുന്നത് 72 വയസുള്ള എന്റെ അമ്മയ്ക്ക് വേണ്ടിയാണ്.6 മാസം മൂൻപ് ഇത് അടഞ്ഞ ചാപ്റ്റർ ആണ്. എന്തിനാണ് ഇത് വീണ്ടും കുത്തിപ്പൊക്കുന്നത്. ഇനിയും എന്തിന് എന്നെ നാറ്റിക്കുന്നു.

Scroll to Top