വീഡിയോയ്ക്ക് പിന്നാലെ ബോ ഡി ഷൈമിങ്,ആങ്ങളമാർക്ക് ഫോട്ടോയിലൂടെ മറുപടി നൽകി സയനോര.

മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണിഗായികയാണ് സയനോര ഫിലിപ്പ്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത ‘കുട്ടൻപിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി.ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്. 2009 മേയ് 18-നായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് സെന എന്നു പേരായ ഒരു മകളുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് സദാചാര ആങ്ങളമാർക്കുള്ള മറുപടിയാണ്. കഴിഞ്ഞ ദിവസം താരം ഒരു ഡാൻസ് വീഡിയോ പങ്കുവെച്ചിരുന്നു.സുഹൃത്തുക്കളായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഭാവന എന്നിവര്‍ക്കൊപ്പമാണ് ഡാൻസ് ചെയ്തത്.‘താൽ’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്.നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും എത്തി. ഇതിൽ സയനോരയ്ക്ക് നേരെ വലിയ രീതിയിലുള്ള ബോ ഡി ഷെയ്‌മിങ്ങ് വന്നു.

എന്നാൽ ഇപ്പോൾ അതിനുള്ള മറുപടിയായി പുതിയൊരു ചിത്രം പങ്കുവെക്കുകയാണ് താരം.സമൂഹത്തിൽ ബോ ഡി ഷൈമിങ് അനുഭവിക്കുന്നവർ ഏറെയാണ്.ഡാൻസ് കളിച്ച അതേ ഗാനത്തിന്റെ വരികളാണ് താരം ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുള്ളത്.എന്റെ ശരീ രം എന്റെ ജീവിതം എന്റെ വഴി എന്ന ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ്‌. നിരവധി പേരാണ് താരത്തെ പിന്തുണച്ച് എത്തിയത്.

Scroll to Top